Jump to content

ജപ്പാൻ ജ്വരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
14:24, 10 ഒക്ടോബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Babug (സംവാദം | സംഭാവനകൾ)
ജപ്പാൻ ജ്വരം
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

ജപ്പാൻ ജ്വരം
Virus classification
Group:
Group IV ((+)ssRNA)
Family:
Genus:
Species:
Japanese encephalitis virus

കൊതുകു പരത്തുന്ന ഒരിനം വൈറസ് രോഗമാണു ജപ്പാൻ ജ്വരം അഥവാ ജാപ്പനീസ് എൻസെഫാലിറ്റിസ് ( Japanese encephalitis) എന്ന ജന്തുജന്യരോഗം ( Zoonosis)

രോഗ ലക്ഷണങ്ങൾ

ശക്തമായ പനി, വിറയൽ, ക്ഷീണം, തലവേദന, ഓക്കാനവും ഛർദിയും ഓർമക്കുറവ്, മാനസിക വിഭ്രാന്തി, കോച്ചലും വെട്ടലും, ബോധക്ഷയം, തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ. മസ്തിഷ്കത്തെ ബാധിക്കുന്ന ഈ രോഗം മൂർഛിച്ചാൽ മരണവും സംഭവിക്കാം.

പ്രശ്നം

Disability-adjusted life year for Japanese encephalitis per 100,000 inhabitants in 2002.
  no data
  less than 1
  1-5
  5-10
  10-15
  15-20
  20-25
  25-30
  30-35
  35-40
  40-45
  45-50
  more than 50
Geographic distribution of Japanese encephalitis (in yellow).

ലോകമെമ്പാടുമായി പ്രതിവർഷം 50,000 പേർ രോഗബാധിതർ ആകുന്നു. ഇതിൽ 10 ,000 പേർ മരിക്കുന്നു, 15,000 പേർക്ക് അംഗവൈകല്യവും. രോഗം ഇന്ത്യ, ചൈന തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വ്യാപകമാണ്. രോഗബാധിതരിൽ 85% പേർ കുട്ടികളാണ്. മരണവും ഇവരിലാണ് അധികം. 2003 മുതൽ 2010 വരെയുള്ള റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ 1700 മുതൽ 5000ത്തോളം പേർക്ക് ഓരോ വർഷവും ഈ രോഗം വരുന്നതായും ഏതാണ്ട് 350 മുതൽ 1000 പേർ വരെ മരണമടയുന്നതായും കാണുന്നുണ്ട്. ഇന്ത്യൻ സംസ്ഥാനം ആയ ഉത്തർ പ്രദേശിലും, ഗംഗാ സമതലത്തിലുമായി 500 മരണങ്ങൾ 2011ൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ആർബോ വൈറസുകൾ

ഫ്ലാവി വൈറസ് ഗ്രൂപ്പ് ബി (Flavi virus group B) യിൽപ്പെട്ട ആർബോ വൈറസാണ് (Arthropod borne viral disease) രോഗാണു. കൊതുകു കടിയിലൂടെ രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ നാലുമുതൽ 15 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പുറത്തു വരുന്നു. ജലപക്ഷികളിലും,പന്നികളിലും, കന്നുകാലികളിലും മറ്റുമായി ജപ്പാൻ ജ്വരത്തിൻറെ വൈറസുകൾ പ്രകൃതിയിൽ നിലനിന്നു പോരുന്നു. മനുഷ്യരിൽ ജപ്പാൻ ജ്വരം വൈറസുകൾ അധികസമയം നിലനിൽക്കില്ല എന്നതിനാൽ ഒരാളിൽ നിന്നു കൊതുകു വഴി മറ്റൊരാളിലേക്കു വൈറസുകൾ പകരാൻ സാധ്യത കുറവാണ്.

രോഗം പരത്തുന്ന കൊതുകുകൾ

ക്യൂലക്സ് ജനുസിൽപ്പെട്ട ക്യൂലക്സ് ട്രൈറ്റീനിയോറിങ്കസ് (Culex tritaeniorhynchus) , ക്യൂലിക്സ് വിഷ്ണുയി (Culex vishnui), ക്യൂലക്സ് സ്യൂഡോവിഷ്ണുയി( Culex Pseudovishnui), ക്യൂലക്സ് ജെലിദസ് (Culex gelidus) എന്നീ നാലിനം കൊതുകുകളാണ് ഈ രോഗാണുവിൻറെ പ്രധാന വാഹകർ (Vectors ). അനോഫെലിസ് (Anopheles), മൻസോണിയ (Mansonia) ജനുസ്സിലെ ചില കൊതുകുകളിൽ നിന്നും ജപ്പാൻ ജ്വരത്തിൻറെ വൈറസുകളെ വേർതിരിച്ചെടുത്തിട്ടുണ്ട്.

ചികിത്സ

ജപ്പാൻ ജ്വരത്തിൻറെ വൈറസുകളെ നശിപ്പിക്കാൻ ഫലപ്രദമായ മരുന്നുകൾ ലഭ്യമല്ല. രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പരിചരണവും കൊണ്ടു രോഗവിമുക്തി നേടാനാകും. രോഗിക്കു പൂർണമായ വിശ്രമം, വായു സഞ്ചാരമുള്ള മുറിയിൽ വിശ്രമം, ആവശ്യാനുസരണം ദ്രാവകങ്ങളും പോഷകഘടകങ്ങളും നൽകൽ, പ്രത്യേക പരിചരണം തുടങ്ങിയവ നൽകണം.

വാക്സിനേഷൻ

ജപ്പാൻ ജ്വരത്തിനെതിരേ പ്രതിരോധ വാക്സിൻ ലഭ്യമാണ്.

നിയന്ത്രണം

  • വാക്സിനേഷൻ, വ്യക്തിഗത സുരക്ഷ, ആരോഗ്യ വിദ്യാഭ്യാസം എന്നിവ ശക്ത്തിപ്പെടുത്തുക
  • കൊതുകു നിയന്ത്രണം
  • പന്നികളുടെയും ജലപക്ഷികളുടെയും നിരീക്ഷണവും നിയന്ത്രണവും
  • എല്ലാത്തിനുമുപരി ശരിയായ രോഗനിരീക്ഷണം.


അവലംബം:

Textbook of Preventive and Social medicine, By K park. 19th ed, Bhanot Publictions, Jabalpur.


"https://ml.wikipedia.org/w/index.php?title=ജപ്പാൻ_ജ്വരം&oldid=1077254" എന്ന താളിൽനിന്ന് ശേഖരിച്ചത്