Jump to content

വാഴച്ചാൽ വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
19:07, 12 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ)
വാഴച്ചാല്‍ വെള്ളച്ചാട്ടം

കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണ് വാഴച്ചാല്‍. നിബിഡ വനങ്ങള്‍ക്ക് അടുത്താണ് വാഴച്ചാല്‍. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം. ഷോളയാര്‍ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകള്‍ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദര്‍ശകര്‍ക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു.

തൃശ്ശൂര്‍ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റര്‍ അകലെയാണ് വാഴച്ചാല്‍. ചാലക്കുടിയില്‍ നിന്നും 35 കി.മീ.യാത്ര ചെയ്താല്‍ ചാല്ല‍ക്കുടി - ആനമല റൂട്ടില്‍ ഇവിടെയെത്താം. 800 അടി ഉയരെ നിന്നുമാണ് ജലപാതം.[1]

എത്തിച്ചേരാനുള്ള വഴി

കൊച്ചിയില്‍ നിന്നോ തൃശ്ശൂര്‍ നിന്നോ വാഹന മാര്‍ഗ്ഗം വാഴച്ചാലില്‍ എത്താം.

ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍: ചാലക്കുടി‍ - 35 കിലോമീറ്റര്‍ അകലെ. ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, തൃശ്ശൂര്‍ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റര്‍ അകലെ.


അവലംബം

  1. Exotic Eastern Paradise: A Complete Tourism Directory

ഫലകം:തൃശ്ശൂര്‍ - സ്ഥലങ്ങള്‍

വര്‍ഗ്ഗം:കേരളത്തിലെ വെള്ളച്ചാട്ടങ്ങള്‍

"https://ml.wikipedia.org/w/index.php?title=വാഴച്ചാൽ_വെള്ളച്ചാട്ടം&oldid=548333" എന്ന താളിൽനിന്ന് ശേഖരിച്ചത്