Jump to content

കുരിശുയുദ്ധങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുരിശു യുദ്ധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Siege of Antioch, from a medieval miniature painting, during the First Crusade.

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

ലത്തീൻ കത്തോലിക്കാ സഭയുടെ നേതൃത്വത്തിലോ, പിന്തുണയിലോ, ആസൂത്രണത്തിലോ ആയി മധ്യകാലഘട്ടത്തിൽ നടന്നുവന്ന യുദ്ധങ്ങളെ പൊതുവെ കുരിശുയുദ്ധങ്ങൾ എന്ന് വിളിക്കപ്പെടുന്നു. ഇതിൽ പ്രസിദ്ധമായതാണ് 1095 മുതൽ 1291 വരെ നീണ്ടുനിന്ന ജറൂസലേം തിരിച്ചുപിടിക്കാനായുള്ള കുരിശുയുദ്ധപരമ്പര. ആൽബിജെൻഷ്യൻ കുരിശുയുദ്ധം, അരഗോണീസ് കുരിശുയുദ്ധം, വടക്കൻ കുരിശുയുദ്ധങ്ങൾ എന്നിങ്ങനെയുള്ള യുദ്ധങ്ങളും ഇക്കൂട്ടത്തിൽ പെടുന്നു. മുസ്‌ലിം സാമ്രാജ്യങ്ങൾക്കെതിരിലോ അവിശ്വാസികളായ ജനതകൾക്കെതിരിലോ ആയിരുന്നു ഇവയിൽ മിക്ക യുദ്ധങ്ങളും[1]. മതപരമായ സ്വഭാവം പുലർത്തിയിരുന്നവയും, പലപ്പോഴും മാർപ്പാപ്പായുടെ അംഗീകാരത്തോടു കൂടി നടത്തപ്പെട്ടവയുമായ ഇവ, പാഗൻ ജനതകൾക്കും, യൂറോപ്യൻ പ്രദേശങ്ങളും റോമും ജറുസലേമും കീഴടക്കിയ തുർക്കികൾക്കും എതിരെയുള്ള ഒരു സമരമായാണ് ചിത്രീകരിയ്ക്കപ്പെട്ടിരുന്നത്. ക്രിസ്തുമതത്തിലെ അവാന്തരവിഭാഗങ്ങൾക്കെതിരെയുള്ള സൈനികനീക്കങ്ങളും ഇക്കൂട്ടത്തിൽ കാണപ്പെടുന്നു. യൂറോപ്യൻ ചരിത്രത്തിന്റെ കേന്ദ്രബിന്ദുവായി ഒരുപാട് കാലം കുരിശുയുദ്ധങ്ങൾ നിലകൊണ്ടു.

പശ്ചാത്തലം

[തിരുത്തുക]

1095-ൽ, അർബൻ രണ്ടാമൻ മാർപ്പാപ്പ ക്ലർമോണ്ട് കൗൺസിലിൽ ആദ്യത്തെ കുരിശുയുദ്ധം പ്രഖ്യാപിച്ചു. ബൈസന്റൈൻ ചക്രവർത്തിയായ അലക്സിയോസിന് മാർപാപ്പ പിന്തുണ നൽകി. സെൽജുക് തുർക്കികൾക്കെതിരെ ജറുസലേമിലേക്ക് സായുധ തീർത്ഥാടനത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. പടിഞ്ഞാറൻ യൂറോപ്പിലെ എല്ലാ മേഖലകളിലും ഈ ആഹ്വാനത്തിന് ആവേശകരമായ ജനകീയപിന്തുണ ലഭിച്ചു. കുരിശുയുദ്ധത്തിൽ ചേരാൻ സന്നദ്ധപ്രവർത്തകർ പരസ്യപ്രതിജ്ഞ ചെയ്തു. സ്വർഗ്ഗീയ ജറുസലേമിൽ കൂട്ടത്തോടെ കയറാനുള്ള ആവേശം, ഫ്യൂഡൽ വ്യവസ്ഥകളെ പ്രീതിപ്പെടുത്തൽ, പ്രശസ്തി നേടാനുള്ള അവസരം, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങൾ എന്നിങ്ങനെ വിവിധ കാരണങ്ങൾ ഈ പിന്തുണയുടെ പിന്നിൽ ചരിത്രകാരന്മാർ വിലയിരുത്തുന്നുണ്ട്. പ്രാരംഭ വിജയങ്ങൾ മൂലം എഡെസ്സ കൗണ്ടി; അന്ത്യോക്യയുടെ പ്രിൻസിപ്പാലിറ്റി; യെരൂശലേം രാജ്യം; ട്രിപ്പോളി കൗണ്ടി എന്നിങ്ങനെ നാല് കുരിശുയുദ്ധ സംസ്ഥാനങ്ങൾക്ക് രൂപം നൽകി. 1291 ൽ ഏക്കർ ഉപരോധത്തിൽ പരാജയപ്പെടുന്നത് വരെ കുരിശുയുദ്ധ സാന്നിധ്യം ഈ പ്രദേശങ്ങളിൽ നിലനിന്നിരുന്നു. ഇതിനുശേഷം, വിശുദ്ധഭൂമി വീണ്ടെടുക്കുന്നതിന് കൂടുതൽ കുരിശുയുദ്ധങ്ങൾ ഉണ്ടായില്ല.

ഒന്നാം കുരിശുയുദ്ധം(1097 -1099 )

[തിരുത്തുക]

ജറുസലേം നഗരം മുസ്‌ലിം ആധിപത്യത്തിൽ നിന്ന് പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചതാണ് ഒന്നാം കുരിശുയുദ്ധം. ജെറുസലേം തീർഥാടനത്തിന് പോകുന്ന ക്രിസ്ത്യാനികളോട് മുസ്ലീങ്ങൾ ക്രൂരമായിട്ടാണ് പെരുമാറുന്നതെന്നതെന്ന തരത്തിൽ പ്രചരിച്ച വാർത്ത ഫാദർ പീറ്റർ ദ ഹെർമിറ്റ് അന്നത്തെ പോപ്പ് ആയ അർബൺ രണ്ടാമനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോപ്പ് അർബൺ രണ്ടാമന്റെ അഭ്യർത്ഥന പ്രകാരം ജറുസലേം പിടിച്ചെടുക്കാൻ അലക്‌സിയൻ ചക്രവർത്തി യുദ്ധത്തിനിറങ്ങുകയായിരുന്നു. സെൽജുക്ക് ഭരണാധികാരിയായ ഖുനിയ ആയിരുന്നു അന്നത്തെ തുർക്കി ഭരണാധികാരി.ഈ യുദ്ധത്തിൽ ഖുനിയയുടെ സൈന്യത്തെ പരാജയപ്പെടുത്തി മുന്നേറിയ കുരിശു സൈന്യം ജെറുസലേം മുസ്‌ലിങ്ങളിൽ നിന്ന് പിടിച്ചെടുക്കുകയും ജെറുസലേം നഗരവാസികളെ കൂട്ടക്കൊല നടത്തുകയും ചെയ്തു. ഇതിലെ വിജയത്തെ തുടർന്ന് ചില ചെറിയ ക്രിസ്ത്യൻ സ്റ്റേറ്റുകളും ജെറുസലേം ക്രിസ്ത്യൻ രാജ്യവും (kingdom of jerusalem) സ്ഥാപിതമായി

രണ്ടാം കുരിശുയുദ്ധം(1147-1149)

[തിരുത്തുക]

പ്രഭുക്കന്മാരുടെ കുരിശുയുദ്ധം എന്നും ഇതറിയപ്പെടുന്നു. ഒന്നാം കുരിശുയുദ്ധത്തിൽ സ്ഥാപിതമായ ഒദേസ എന്ന രാജ്യം ഇമാമുദ്ദീൻ സങ്കിയുടെ നേതൃത്വത്തിൽ മുസ്‌ലിങ്ങൾ പിടിച്ചെടുത്തതിനെ തുടർന്നാണ്‌ ഉണ്ടായത്. യൂജീനിയസ്ൻ മൂന്നാമൻ ആയിരുന്നു ഇക്കാലത്തെ പോപ്പ്. ജർമനിയിലെ കോൺറാഡ് മൂന്നാമൻ ആയിരുന്നു ഇക്കാലത്തെ ക്രിസ്ത്യാനികളുടെ അന്നത്തെ രാജാവ്. കൂടാതെ ഫ്രാൻസിലെ രാജാവായിരുന്ന ലൂയി ഏഴാമനും പിന്തുണച്ചിരുന്നു. രണ്ടു സൈനിക വ്യൂഹമായി എത്തിയ കുരിശു സൈന്യം രണ്ടും സെൽജൂക്ക് സൈന്യത്തോട് ഏറ്റുമുട്ടി .

മൂന്നാം കുരിശുയുദ്ധം(1189-1192)

[തിരുത്തുക]

കുരിശുയുദ്ധങ്ങളിൽ ഏറ്റവും വലുതും പ്രശസ്തമായ യുദ്ധമാണിത്. ഇത് മൂന്ന് വർഷം നീണ്ടു നിന്നു. രാജാക്കന്മാരുടെ കുരിശുയുദ്ധം എന്ന് ഇതറിയപ്പെടുന്നു. മൂന്ന് രാജാക്കന്മാരാണ് ക്രൈസ്തവ പക്ഷത്തെ പിന്തുണച്ച് യുദ്ധത്തിൽ പങ്കെടുത്തത്. ഇംഗ്ലണ്ടിലെ രാജാവായ റിച്ചാർഡ് ദ ലയേൺ ഹേർട്ട്, ഫ്രാൻസ് ഭരണാധികാരി ഫിലിപ്പ് അഗസ്റ്റസ്, ജെർമ്മിനിയിലെ ഭരണാധികാരി ഫ്രെഡറിക് ബർബറോസ എന്നിവരായിരുന്നു ഇവർ. സലാഹുദ്ദീൻ അയ്യൂബി ആയിരുന്നു മുസ്ലീങ്ങളുടെ നേതാവ്.

മുസ്ലീങ്ങൾ തമ്മിൽ നീണ്ട യുദ്ധങ്ങളുണ്ടായിരുന്നെങ്കിലും അവസാനം അവർ സലാഉദ്ദീന്റെ അയ്യൂബിയുടെ കീഴിൽ ഒന്നിക്കുകയും അദ്ദേഹം ശക്തമായ ഒരു സ്റ്റേറ്റ് രൂപീകരിക്കുകയും ചെയ്തു. ഹാത്തിൻ യുദ്ധത്തിൽ വിജയിച്ച അദ്ദേഹം 1187 സപ്തംബർ 29 ന് ജറുസലേം കീഴടക്കുകയും ചെയ്തു. സലാഉദ്ദീന്റെ വിജയം യൂറോപ്പിനെയാകമാനം നടുക്കി. ജറൂസലേം കീഴടക്കി എന്ന വാർത്ത കേട്ട അന്നത്തെ പോപ്പ് അർബൺ മൂന്നാമൻ 1187 ഒക്ടോബർ 19 ന് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. തുടർന്ന് വന്ന പോപ്പായ ജോർജ്ജ് എട്ടാമൻ 1187 ഒക്ടോബർ 29-ന് മൂന്നാം കുരിശുയുദ്ധത്തിന് ആഹ്വാനം ചെയ്തു.

ജെർമ്മനിയിലെ ഭരണാധികാരി ഫ്രെഡറിക് ബർബറോസ (1152-1190), ഫ്രാൻസ് ഭരണാധികാരി ഫിലിപ്പ് അഗസ്റ്റസ് (1180-1223), ഇംഗ്ലണ്ടിലെ രാജാവായ റിച്ചാർഡ് ദ ലയേൺ ഹേർട്ട്(1189-1199) എന്നിവർ ഒത്തുചേർന്നാണ് ഈ യുദ്ധത്തിനൊരുങ്ങിയത്. യുദ്ധത്തിനായി പുണ്യഭൂമിയിലേക്ക് (ജറുസലേം) നീങ്ങവെ ഫ്രെഡറിക് ബർബറോസ ഒരു നദി കടക്കുന്നതിനിടെ മുങ്ങി മരിച്ചു. മറ്റു രണ്ട് സൈന്യങ്ങളും ജറൂസലേമിലെത്തിയെങ്കിലും രാഷ്ട്രീയമായ പ്രശ്‌നങ്ങൾമൂലം ഫ്രാൻസിലെ രാജാവായ ഫിലിപ്പും തിരിച്ചുപോയി. പിന്നീടങ്ങോട് റിച്ചാർഡ് ദ ലയേൺ ഹേർട്ടാണ് യുദ്ധത്തെ കാര്യമായി നയിച്ചത്. 1191 ൽ ബൈസന്റിയനിൽ നിന്ന് സൈപ്രസ് ദ്വീപ് പിടിച്ചെടുത്ത അദ്ദേഹം ഏറെ നാളത്തെ ഉപരോധത്തിനൊടുവിൽ ആക്രെ (Acre)പട്ടണവും തിരിച്ചുപിടിച്ചു. മെഡിറ്ററേനിയൻ കടൽ തീരത്തിന്റെ ദക്ഷിണഭാഗത്തിലൂടെ മുന്നേറിയ റിച്ചാർഡിന്റെ സൈന്യം അർസഫിനടത്തുള്ള(Arsuf) മുസ്ലീങ്ങളെ പരാജയപ്പെടുത്തുകയും ജഫ എന്ന തുറമുഖ നഗരം പിടിച്ചെടുക്കുകയും ചെയ്തു. അവസാനം ജെറുസലേം ഉപരോധിച്ചു. സലാഹുദ്ദീൻ അയ്യൂബിയുടെ നേതൃത്വത്തിൽ മുസ്‌ലിങ്ങൾ ജെറുസലേം നഗരത്തെ പ്രതിരോധിച്ചു. അവസാനം ഉപരോധം പരാജയപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. "crusades". Oxford English Dictionary (3rd ed.). Oxford University Press. September 2005. {{cite book}}: Cite has empty unknown parameter: |month= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)

ഗ്രന്ഥസൂചി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുരിശുയുദ്ധങ്ങൾ&oldid=3981628" എന്ന താളിൽനിന്ന് ശേഖരിച്ചത്