ലാബ്രഡോർ കടൽ
ലാബ്രഡോർ കടൽ | |
---|---|
Coordinates | 61°N 56°W / 61°N 56°W |
Type | Sea |
Basin countries | Canada, Greenland |
Max. length | c. 1,000 കി.മീ (3,280,840 അടി) |
Max. width | c. 900 കി.മീ (2,952,756 അടി) |
Surface area | 841,000 കി.m2 (9.0524486605×1012 sq ft) |
Average depth | 1,898 മീ (6,227 അടി) |
Max. depth | 4,316 മീ (14,160 അടി) |
References | [1][2] |
ലാബ്രഡോർ ഉപദ്വീപിനും ഗ്രീൻലാൻഡിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഉത്തര അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ് ലാബ്രഡോർ കടൽ (Labrador Sea French: mer du Labrador, Danish: Labradorhavet). ഈ കടലിന്റെ തെക്ക്പടിഞ്ഞാറും വടക്ക്പടിഞ്ഞാറും വടക്ക്കിഴക്കും വൻകരത്തട്ടാണ്. വടക്ക് ഡേവിസ് കടലിടുക്ക് ലാബ്രഡോർ കടലിനെ ബാഫിൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്നു.[3].
ഏകദേശം ആറു കോടി വർഷം മുമ്പ് ഗ്രീൻലാന്റ് ഫലകം വടക്കേ അമേരിക്കൻ ഫലകത്തിൽനിന്നും അകലാൻ തുടങ്ങിയപ്പോളാണ് ലാബ്രഡോർ കടൽ രൂപം പ്രാപിച്ചത്, ഈ പ്രതിഭാസം നാലുകോടി വർഷം മുമ്പാണ് അവസാനിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ടർബിഡിറ്റി പ്രവാഹങ്ങളിൽ ഒന്നായ നോർത്ത് വെസ്റ്റ് അറ്റ്ലാന്റിക് മിഡ് ഓഷ്യൻ ചാനൽ (NAMOC) ലാബ്രഡോർ കടലിന്റെ അടിത്തട്ടിലൂടെ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകുന്നു.
ചരിത്രം
[തിരുത്തുക]ഏകദേശം 40 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് (പാലിയോസീൻ) നോർത്ത് അമേരിക്കൻ പ്ലേറ്റും ഗ്രീൻലാൻഡ് പ്ലേറ്റും വേർതിരിക്കുന്നതിനായാണ് ലാബ്രഡോർ കടൽ രൂപപ്പെട്ടത്.[2]ഒരു അവസാദ തടം, ക്രറ്റേഷ്യസ് കാലഘട്ടത്തിൽ രൂപംകൊണ്ട ഭൂഖണ്ഡാന്തര ചരിവിൽ മൂടപ്പെട്ടിരുന്നു.[2] പാലിയോസീനിൽ ഡേവിസ് കടലിടുക്കിലും ബാഫിൻ ബേയിലുമുള്ള അഗ്നിപർവ്വത സ്‌ഫോടനങ്ങളിലൂടെ ഉണ്ടായ പിക്രിറ്റുകളുടെയും ബസാൾട്ടിന്റെയും ഫലമായി മാഗ്മാറ്റിക് സീ-ഫ്ലോർ വ്യാപനത്തിന്റെ തുടക്കമായി.[2]
ബിസി 500 നും എ ഡി 1300 നും ഇടയിൽ, കടലിന്റെ തെക്കൻ തീരത്ത് ഡോർസെറ്റ്, ബിയോത്ത്ക്, ഇൻയൂട്ട് കുടിയേറ്റക്കാർ ഉണ്ടായിരുന്നു. ഡോർസെറ്റ് ഗോത്രങ്ങൾക്കുശേഷം പിന്നീട് തുലെ ജനതയായി.[4]
അതിർത്തികൾ
[തിരുത്തുക]അന്താരാഷ്ട്ര ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ ലാബ്രഡോർ കടലിന്റെ അതിർത്തികൾ നിർണ്ണയിച്ചിരിക്കുന്നത് താഴേപ്പറയുന്ന രീതിയിലാണ്.[5]
വടക്ക്: ഡേവിസ് കടലിടുക്കിന്റെ തെക്കെ അതിർത്തി - ഗ്രീൻലാന്റിനും ലാബ്രഡോറിനും ഇടയിൽ 60° ഉത്തര അക്ഷാംശം .
കിഴക്ക് കേപ്പ് സെന്റ് ഫ്രാൻസിസ് (ന്യൂഫൗണ്ട്‍ലാന്റ്) മുതൽ 47°45′N 52°27′W / 47.750°N 52.450°W കേപ്പ് ഫെയർവെൽ (ഗ്രീൻലാന്റ്)വരെയുള്ള സാങ്കൽപികരേഖ.
പടിഞ്ഞാറ് : ന്യൂഫൗണ്ടൻലാൻഡ് ആന്റ് ലാബ്രഡോരിന്റെ കിഴക്കൻ തീരം, സെന്റ് ലോറൻസ് ഉൾക്കടലിന്റെ വടക്ക് കിഴക്കൻ അതിർത്തി കേപ് ബോൾഡ് മുതൽ ( കിർപോൺ ദ്വീപ്ന്റെ വടക്കേയറ്റം) 51°40′N 55°25′W / 51.667°N 55.417°W) മുതൽ ബെല്ലെ ദ്വീപിന്റെ കിഴക്കേയറ്റം (52°02′N 55°15′W / 52.033°N 55.250°W) വരെയും അവിടെ നിന്നും കേപ് സെന്റ് ചാൾസിന്റെ കിഴക്കേയറ്റം (52°13'N) വരെയുമുള്ള സാങ്കൽപികരേഖ. .
അവലംബം
[തിരുത്തുക]- ↑ "Labrador" (in Russian). Great Soviet Encyclopedia.
{{cite web}}
: CS1 maint: unrecognized language (link) - ↑ 2.0 2.1 2.2 2.3 Wilson, R. C. L; London, Geological Society of (2001). "Non-volcanic rifting of continental margins: a comparison of evidence from land and sea". Geological Society, London, Special Publications. 187: 77. doi:10.1144/GSL.SP.2001.187.01.05. ISBN 978-1-86239-091-1.
- ↑ Encyclopædia Britannica. "Labrador Sea". Retrieved 2008-02-03.
- ↑ Grønlands forhistorie, ed. Hans Christian Gulløv, Gyldendal 2005, ISBN 87-02-01724-5
- ↑ "Limits of Oceans and Seas, 3rd edition" (PDF). International Hydrographic Organization. 1953. Archived from the original (PDF) on 2011-10-08. Retrieved 6 February 2010.