Jump to content

മാഞ്ചസ്റ്റർ സിറ്റി എഫ്.സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manchester City F.C. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Manchester City
A rounded badge depicting a shield containing a ship, the Lancashire Rose, and the three rivers of Manchester.
പൂർണ്ണനാമംManchester City Football Club
വിളിപ്പേരുകൾThe Citizens (Cityzens),[1] The Blues, The Sky Blues
ചുരുക്കരൂപംCity, Man City
സ്ഥാപിതം1880; 144 വർഷങ്ങൾ മുമ്പ് (1880) as St. Mark's (West Gorton)
1887; 137 വർഷങ്ങൾ മുമ്പ് (1887) as Ardwick Association F.C.
16 ഏപ്രിൽ 1894; 130 വർഷങ്ങൾക്ക് മുമ്പ് (1894-04-16) as Manchester City[a]
മൈതാനംCity of Manchester Stadium
(കാണികൾ: 53,400[2])
ഉടമCity Football Group Limited
ചെയർമാൻKhaldoon Al Mubarak
മാനേജർPep Guardiola
ലീഗ്Premier League
2018–19Premier League, 1st of 20 (champions)
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ക്ലബ്ബാണ് മാഞ്ചസ്റ്റർ സിറ്റി എഫ്.സി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണ് ഇവർ കളിക്കുന്നത്. 1880-ൽ സെയ്ന്റ് മാർക്ക്സ് (വെസ്റ്റ് ഗോർട്ടൻ) എന്ന പേരിൽ സ്ഥാപിതമായ ക്ലബ്ബിൽ 1887-ൽ ആർഡ്‌വിക്ക് അസോസിയേഷൻ ഫുട്ബോൾ ക്ലബ്ബ് എന്നും 1894-ൽ മാഞ്ചസ്റ്റർ സിറ്റി എന്നും പുനർനാമകരണം ചെയ്യപ്പെട്ടു. 90-ഓളം വർഷം മെയ്ൻ റോഡ് സ്റ്റേഡിയത്തിൽ കളിച്ച ഇവർ 2003-ൽ സിറ്റി ഓഫ് മാഞ്ചസ്റ്റർ സ്റ്റേഡിയത്തിലേക്ക് മാറി.

1960-കളും 70-കളുമായിരുന്നു മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിന്റെ ഏറ്റവും മികച്ച കാലം. ഈ കാലയളവിൽ അവർ ലീഗ് ചാമ്പ്യൻഷിപ്പ്, എഫ്.എ. കപ്പ്, ലീഗ് കപ്പ്, യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് എന്നിവ നേടി. ജോ മെഴ്സർ, മാൽകം ആലിസൺ എന്നിവരുടെ മേൽനോട്ടത്തിൽ കോളിൻ ബെൽ, മൈക്ക് സമ്മർബീ, ഫ്രാൻസിസ് ലീ എന്നിവരടങ്ങിയ ടീമുകളാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്.

1981 എഫ്.എ. കപ്പ് സെമി ഫൈനലിലെ തോൽവിക്ക് ശേഷം സിറ്റിക്ക് അധഃപതനത്തിന്റെ കാലമായിരുന്നു. 1997-ൽ ക്ലബ്ബ് ഇംഗ്ലീഷ് ഫുട്ബോളിന്റെ മൂന്നാം നിര ലീഗിലേക്ക് തരംതാഴത്തപ്പെടുക പോലും ചെയ്തു. പിന്നീട് പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ ക്ലബ്ബിന് 2008-ൽ അബുദാബി യുണൈറ്റഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായതോടെ പുത്തനുണർവ്വ് ലഭിച്ചു. വൻ തുകയ്ക്ക് മികച്ച കളിക്കാരെ വാങ്ങുവാൻ തുടങ്ങിയ മാഞ്ചസ്റ്റർ സിറ്റി 2011-ൽ എഫ്.എ. കപ്പ് ജേതാക്കളാവുകയും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുകയും ചെയ്തു. 2012 മേയ് 13-ന് അധിക സമയത്ത് നേടിയ രണ്ടു ഗോളുകളുടെ പിൻബലത്തിൽ ക്വീ​ൺസ് പാർക്ക് റേഞ്ചേഴ്സിനെ 3-2-ന് തോൽപ്പിച്ച് ലീഗ് പട്ടികയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോൾ ശരാശരിയിൽ പിന്തള്ളി പ്രീമിയർ ലീഗ് ജേതാക്കളായി.

കളിക്കാർ

[തിരുത്തുക]

നിലവിലെ കളിക്കാർ

[തിരുത്തുക]
പുതുക്കിയത്: 12 August 2015.

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1 ഇംഗ്ലണ്ട് ഗോൾ കീപ്പർ Joe Hart
3 ഫ്രാൻസ് പ്രതിരോധ നിര Bacary Sagna
4 ബെൽജിയം പ്രതിരോധ നിര വിൻസെന്റ് കോംപനി (ക്യാപ്റ്റൻ)
5 അർജന്റീന പ്രതിരോധ നിര Pablo Zabaleta
6 ബ്രസീൽ മധ്യനിര Fernando
7 ഇംഗ്ലണ്ട് മധ്യനിര റഹീം സ്റ്റെർലിങ്
8 ഫ്രാൻസ് മധ്യനിര Samir Nasri
10 അർജന്റീന മുന്നേറ്റ നിര സെർജിയോ അഗ്വേറോ
11 സെർബിയ പ്രതിരോധ നിര Aleksandar Kolarov
13 അർജന്റീന ഗോൾ കീപ്പർ Willy Caballero
14 Ivory Coast മുന്നേറ്റ നിര Wilfried Bony
15 സ്പെയ്ൻ മധ്യനിര Jesús Navas
നമ്പർ സ്ഥാനം കളിക്കാരൻ
17 ബെൽജിയം മധ്യനിര കെവിൻ ഡി ബ്രൂണ
18 ഇംഗ്ലണ്ട് മധ്യനിര Fabian Delph
20 ഫ്രാൻസ് പ്രതിരോധ നിര Eliaquim Mangala
21 സ്പെയ്ൻ മധ്യനിര David Silva
22 ഫ്രാൻസ് പ്രതിരോധ നിര Gaël Clichy
25 ബ്രസീൽ മധ്യനിര Fernandinho
26 അർജന്റീന പ്രതിരോധ നിര Martín Demichelis
29 ഇംഗ്ലണ്ട് ഗോൾ കീപ്പർ Richard Wright
30 അർജന്റീന പ്രതിരോധ നിര Nicolás Otamendi
42 Ivory Coast മധ്യനിര യായാ ടൂറേ
72 നൈജീരിയ മുന്നേറ്റ നിര Kelechi Iheanacho
ഓസ്ട്രേലിയ മധ്യനിര Luke Brattan

പരിശീലക സംഘം

[തിരുത്തുക]
സ്ഥാനം പേര്
മാനേജർ Pep guardiola
അസിസ്റ്റന്റ് മാനേജർ ഇംഗ്ലണ്ട് Brian Kidd
First team coach ഇറ്റലി Fausto Salsano
First team coach ഇംഗ്ലണ്ട് David Platt
ഗോൾകീപ്പിങ് കോച്ച് ഇറ്റലി Massimo Battara
ഫിറ്റ്നസ് കോച്ച് ഇറ്റലി Ivan Carminati
ഇന്റർനാഷണൽ അക്കാഡമി ഡയറക്ടർ ഇംഗ്ലണ്ട് Jim Cassell
Under-21 elite development manager ഇറ്റലി Attilio Lombardo
Head of Platt Lane Academy ഇംഗ്ലണ്ട് Mark Allen
അക്കാഡമി ടീം മാനേജർ ഇംഗ്ലണ്ട് Scott Sellars

അവലംബം

[തിരുത്തുക]
  1. "Cityzens at Home". ManCity.com. Manchester City FC. Retrieved 31 May 2021.
  2. "Visiting the Etihad Stadium". mancity.com. Manchester City FC. Archived from the original on 2 September 2021. Retrieved 23 September 2021.

കുറിപ്പുകൾ

[തിരുത്തുക]
  1. On 16 April 1894, the name was changed to Manchester City.