Jump to content

പാർസെക്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parsec എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1 parsec =
SI units
30.9×10^12 km 30.9×10^15 m
Astronomical units
206×10^3 AU 3.262 ly
US customary / Imperial units
19.2×10^12 mi 101×10^15 ft

നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും ഒക്കെയുള്ള ദൂരം സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഒരു ഏകകമാണ് പാർസെക്‌ (Parsec). ഇത്‌ പ്രകാശ വർഷത്തിലും വലിയ ഏകകം ആണ്.

ഒരു സൗരദൂരം ഒരു ആർക്ക്‌ സെക്കന്റ്‌ കോ‍ണീയ ആളവ്‌ എത്രയും ദൂരത്താണോ ചെലുത്തുന്നത്‌ അതിനെയാണ് ഒരു പാർസെക്‌ എന്ന്‌ പറയുന്നത്‌ . (One parsec is the distance at which 1 AU subtends an angle of one arc second).

പാർസെക്


ഇത്‌ വളരെ കൃത്യമായി പറഞ്ഞാൽ 30.857×1012 കിലോമീറ്റർ ആണ്. ഇത്രയും കിലോമീറ്ററിനെ പ്രകാശവർഷത്തിലേക്ക്‌ മാറ്റിയാൽ 3.26 പ്രകാശ വർഷം ആണെന്ന്‌ കിട്ടുന്നു. അതായത്‌

ഒരു പാർസെക്‌ എന്നാൽ 3.26 പ്രകാശ വർഷം.

നമ്മളോട്‌ ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമാ സെന്റോറിയിലേക്ക്‌ ഉള്ള ദൂരം 1.29 പാർസെക് ആണ്. നമ്മുടെ താരാപഥമായ ആകാശ ഗംഗയുടെ മദ്ധ്യത്തിലേക്ക്‌ 8000 പാർസെക് ദൂരമുണ്ട്‌. നമ്മുടെ സ്വന്തം താരാപഥത്തിന്റെ മദ്ധ്യത്തിലേക്ക്‌ തന്നെ ഇത്രയും ദൂരമുണ്ടെങ്കിൽ മറ്റുള്ള ഗാലക്സികളിലേക്ക്‌ എത്രയധികം ദൂരം ഉണ്ടാകും. അതിനാൽ ഇത്തരം ഭീമമായ ദൂരത്തെ സൂചിപ്പിക്കുവാൻ കിലോ പാർസെകും (103 പാർസെകും) മെഗാ പാർസെകും (106 പാർസെകും) ഒക്കെ ജ്യോതി ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് നമ്മുടെ തൊട്ടടുത്ത താരാപഥമായ ആൻഡ്രോമീഡ ഗാലക്സ്സിയിലേക്ക്‌ 0.77 മെഗാ പാർസെക്‌ ദൂരമുണ്ട്‌.

A parsec is the distance from the Earth to an astronomical object which has a parallax angle of one arcsecond.

നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും ഉള്ള ദൂരം സൂചിപ്പിക്കുവാൻ‍ പ്രകാശ വർഷവും പാർസെകും മാറിമാറി ഉപയോഗിക്കാറുണ്ട്‌‌.

"https://ml.wikipedia.org/w/index.php?title=പാർസെക്‌&oldid=3191057" എന്ന താളിൽനിന്ന് ശേഖരിച്ചത്