അസുരപ്പൊട്ടൻ
അസുരപ്പൊട്ടൻ | |
---|---|
Hemipus picatus leggei in Sri Lanka | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. picatus
|
Binomial name | |
Hemipus picatus (Sykes, 1832)
| |
Subspecies | |
Synonyms | |
Muscicapa picata |
അസുരപ്പൊട്ടൻ[3] [4][5][6] ഇംഗ്ളീഷിൽ Bar-winged Flycatcher-shrike എന്ന് അറിയപ്പെടുന്നു. ശാസ്ത്രീയ നാമം "Hemipus picatus" എന്നുമാണ്. ആഫ്രിക്കയിലെ ബുഷ് ഷ്രൈക്ക്മായി അടുത്ത് ബന്ധമുള്ളവയാണ്. തെക്കൻ ഏഷ്യയിൽ ഹിമാലയം മുതൽ ഉപഭൂഖണ്ഡത്തിൽ കിഴക്കുതൊട്ട് ഇന്തോനേഷ്യ വരെയുള്ള കാടുകളിൽ ഇവയെ കാണാവുന്നതാണ്. പ്രാണികളാണ് പ്രധാനഭക്ഷണം.
വിവരണം
[തിരുത്തുക]കറുത്ത തലയും കറുത്ത ചിറകുകളും ഉണ്ട്. വെളുത്ത നിറത്തിലുള്ള ശരീരവുമുണ്ട്. രോമങ്ങളെ കൊണ്ട് മൂടിയ മൂക്കുണ്ട്. കൊക്കിന്റെ അറ്റം കൊളുത്തുപോലെയാണ്. വൃക്ഷശിഖരത്തിൽ നിവർന്നാണ് ഇരിക്കുന്നത്. വാൽ കറുത്തതാണ്. വാലിന്റെ അരികിലെ തൂവലുകൾ വെളുത്തതാണ്. നടുവിലുള്ള തൂവലുകളുടെ അറ്റം വെള്ളയാണ്..[7][8][9][10][11]
സ്വഭാവം
[തിരുത്തുക]ഈ പക്ഷികൾ കൂടുതൽ സമയവും മരങ്ങളിലാണ് ചെലവഴിക്കുക. ഇലക്കൂട്ടങ്ങൾക്കിടയിൽ ഇര തേടി നടക്കുന്നതിനിടയിൽ പക്ഷി കൂടെക്കൂടെ പെട്ടെന്ന് ചുറ്റിപ്പറക്കുകയും, പറക്കുമ്പോൾ അങ്ങിങ്ങു തിരിയുകയും കൂമ്പല് കുത്തുകയും ചെയ്യുക പതിവുണ്ട്. ഈ പക്ഷി ഒരു സ്ഥലത്തിരിക്കുമ്പോൾ കഴുത്തു ചുരുക്കിപ്പിടിച്ചു വാല് തൂക്കിയിട്ട് മുന്നോട്ട് കൂനിക്കൊണ്ടാണിരിക്കുക.
ശബ്ദം
[തിരുത്തുക]കൂട്ടത്തോടെ ഒന്നിന് പുറകെ ഒന്നായി പറക്കുന്ന സ്വഭാവമുള്ള ഈ പക്ഷികൾ കൂട്ടം പിരിഞ്ഞു പോകാതിരിക്കാനായി കൂടെക്കൂടെ ശബ്ദിക്കും."ചിപ്പ്-ചിപ്പ്-ചിപ്പ്" എന്നും "വിരിരി" എന്നും മറ്റുമുള്ള ശബ്ദങ്ങൾക്ക് പുറമെ പ്രജനന കാലത്തു പൂവൻ ചെറിയൊരു പാട്ടും പാടാറുണ്ടത്രേ.
വിതരണം
[തിരുത്തുക]ഭാരതത്തിൽ മാർച്ചു് മുതൽ മേയ് വരെയാണ് കൂടുകെട്ടുന്ന കാലം. ശ്രീലങ്കയിൽ ഇത് ഫെബ്രുവരി മുതൽ ആഗസ്റ്റ് വരെയാണ്. ഉണങ്ങിയ കമ്പിലാണ് കോപ്പയുടെ ആകൃതിയിലുള്ള കൂടാണ് ഉണ്ടാക്കുന്നത്. 2-3 മുട്ടകളിടും. ആണും പെണ്ണും മാറിമാറി അടയിരിയ്ക്കും. കുട്ടികൾ കണുകളടച്ച് മുഖം കൂടിന്റെ മദ്ധ്യഭാഗത്താക്കി തല അനക്കാതെ മുകളിലേക്ക് പിടിച്ചിരിക്കുന്നതു കണ്ടാൽ മരക്കമ്പാണന്നെ തോന്നു..[7][12]
അവലംബം
[തിരുത്തുക]- ↑ "Hemipus picatus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help) - ↑ Mayr E & J C Greenway, ed. (1960). Checklist of the birds of the world. Vol. 9. Museum of Comparative Zoology, Cambridge Massachusetts. pp. 217–218.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 503. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ 7.0 7.1 Ali, S & S D Ripley (1996). Handbook of the birds of India and Pakistan 6 (2 ed.). Oxford University Press. pp. 1–5. ISBN 0-19-562063-1
- ↑ Hall, BP (1956). "Variation in the Flycatcher Shrike Hemipus picatus (Sykes)". Bull. Brit. Orn. Club. 76 (4): 63–64.
- ↑ Whistler, H (1939). "A new race of the Pied Shrike of India". Bull. Brit. Orn. Club. 59: 101–102.
- ↑ Jerdon,TC (1872). "Supplementary notes to "The Birds of India"". Ibis. 3 (2): 114–139.
- ↑ Oates, EW (1889). The Fauna of British India, Including Ceylon and Burma. Birds. Vol. 1. Taylor and Francis, London. pp. 471–473.
- ↑ Phillips, WWA (1940). "Some observations on the nesting of Hemipus picatus leggei, the Ceylon Black-backed Pied Shrike". Ibis. 82 (3): 450–454. doi:10.1111/j.1474-919X.1940.tb01666.x.