ഇറിറ്റേറ്റർ
ദൃശ്യരൂപം
ഇറിറ്റേറ്റർ | |
---|---|
Reconstructed skeleton | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Family: | |
Subfamily: | |
Genus: | ഇറിറ്റേറ്റർ Martill et al., 1996
|
Species | |
| |
Synonyms | |
|
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരിനം ദിനോസറാണ് ഇറിറ്റേറ്റർ. സ്പൈനോസോസൌറിഡ് കുടുംബത്തിൽ ആണ് ഇവ പെടുക. കൃറ്റേഷ്യസ് യുഗത്തിലെ ആൽബിയൻ കാലഘട്ടത്തിൽ മാംസഭുക്കുകളായ ഇവ ജീവിച്ചിരുന്നത് ഏകദേശം 11 കോടി വർഷങ്ങൾക്ക് മുമ്പാണെന്നാണ് നിഗമനം. ബ്രസീലിലാണ് ഇവയുടെ ഫോസ്സിൽ കണ്ടെത്തിയിട്ടുള്ളത്. മുഖ്യമായും മീനുകളെയാണ് ഇവ ഭക്ഷിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.
ശരീര ഘടന
[തിരുത്തുക]ഏകദേശ കണക്ക് പ്രകാരം നീളം 8 മീറ്ററാണ് (26 അടി). 84 സീ.മീ നീളം ഉള്ള തലയോട്ടിയും, 6 മുതൽ 40 മീ .മീ നീളം ഉള്ള പല്ലുകളും ഇവയുടെ പ്രത്യേകത ആണ്. ഫോസിൽ കള്ളക്കടത്തുകാർ തലയോട്ടിയിൽ കൃത്രിമം നടത്തിയിട്ടുണ്ടോ എന്നും സംശയിക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ a b c d Martill, D. M.; Cruickshank, A. R. I.; Frey, E.; Small, P. G.; Clarke, M. (1996). "A new crested maniraptoran dinosaur from the Santana Formation (Lower Cretaceous) of Brazil". Journal of the Geological Society 153: 5. doi:10.1144/gsjgs.153.1.0005.