Jump to content

കിച്ചടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിച്ചടി സദ്യയിലെ ഒരു പ്രധാന വിഭവമാണ്. മത്തങ്ങയാണ് ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി. ഉണക്ക പയർ ആണ് ഇതിലെ പ്രധാനപ്പെട്ട പ്രധാനപ്പെട്ട വ്യഞ്ജനം. നാളികേരം വറുത്തരച്ച് ചേർക്കുന്ന ഈ വിഭവത്തിന് അല്പം മധുരവും കലർന്ന രുചിയാണ് ഉണ്ടാകുക.

അരിയും പരിപ്പും ഉപയോഗിച്ചു ഉണ്ടാക്കുന്ന ഒരു ദക്ഷിണേഷ്യൻ വിഭവമാണ് കിച്ചടി, അല്ലെങ്കിൽ ഖിച്രി. ആംഗ്ലോ – ഇന്ത്യൻ വിഭവമായ കേട്ഗേരീക്കും പ്രശസ്തമായ ഈജിപ്ഷ്യൻ വിഭവമായ കുഷാരിക്കും പ്രചോദനം കിച്ചടിയിൽനിന്നാണ്‌ എന്നാണു കരുതപ്പെടുന്നത്. ഇന്ത്യൻ സംസ്കാരത്തിൽ ഒരു കുട്ടി കഴിക്കുന്ന ആദ്യ കട്ടി ഭക്ഷണമാണ് കിച്ചടി.

കിച്ചടി എന്ന പേര് വന്നത് സംസ്കൃത വാക്കായ ഖിച്ചയിൽനിന്നാണ്‌, ഖിച്ച എന്നാൽ അരികൊണ്ടും പയറുകൊണ്ടും ഉണ്ടാക്കുന്ന ഒരു ഭക്ഷണമാണ്. [1][2]

ചരിത്രം

[തിരുത്തുക]

ദക്ഷിണേഷ്യൻ രാജ്യമായ ഇന്ത്യയിൽ ചോറും പയറുവർഗങ്ങളും ചേർത്തുള്ള ഭക്ഷണം വളരെ പ്രശസ്തമാണെന്നു സെലീക്കസ്സിൻറെ ഗ്രീക്ക് അംബാസഡർ പറഞ്ഞിരുന്നു. [3] 1350-ൽ തൻറെ യാത്രയിൽ മൊറോക്കൻ സഞ്ചാരിയായ ഇബ്നു ബട്ടുല ചോറും പയറും കൊണ്ടുള്ള ഇന്ത്യൻ ഭക്ഷണമായ കിശ്രിയെ പരാമർശിക്കുന്നു. [4] പതിനഞ്ചാം നൂറ്റാണ്ടിൽ ദക്ഷിണേഷ്യയിൽ സഞ്ചരിച്ച റഷ്യൻ സഞ്ചാരിയായ അഫനാസി നികിതിൻ കിച്ചടിയെ കുറിച്ച് എഴുതിയിട്ടുണ്ട്. മുഗൾ കാലഘട്ടത്തിൽ കിച്ചടി വളരെ ജനപ്രിയമായിരുന്നു, പ്രത്യേകിച്ചും ജഹാൻഗീരിൻറെ കാലത്ത്. മുഗൾ രാജാവായ അക്ബറിൻറെ വസീറായിരുന്ന അബുൽ ഫാസ് ഇബ്നു മുബാറക് എഴുതിയ പതിനാറാം നൂറ്റാണ്ടിൽനിന്നുള്ള ലിഖിതമായ ഐൻ - ഐ – അക്ബാരിയിൽ ഏഴ് വ്യത്യസ്തതരം കിച്ചടി ഉണ്ടാക്കുന്ന വിധം നൽകിയിട്ടുണ്ട്. [5] അക്ബർ, ബിർബൽ, കിച്ചടി എന്നിവ ബന്ധപ്പെട്ട ചെറുകഥയും ഉണ്ട്. [6]

പ്രാദേശിക വ്യതിയാനങ്ങൾ

[തിരുത്തുക]

നേപ്പാൾ, പാകിസ്താൻ, ഇന്ത്യ എന്നിവടങ്ങളിലെ ജനപ്രിയമായൊരു ഭക്ഷണവിഭവമാണ് കിച്ചടി. ഇന്ത്യൻ സംസ്ഥാനങ്ങളായ ഗുജറാത്ത്‌, ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഈ ഭക്ഷണം പൊതുവിൽ പാകം ചെയ്യപ്പെടുന്നു. [7] കോളിഫ്ലവർ, ഉരുളക്കിഴങ്ങ്, പയർ തുടങ്ങിയ പച്ചക്കറികൾ ഇതിൽ ചേർക്കപ്പെടുന്നു. മഹാരാഷ്ട്രയുടെ കടൽ പ്രദേശങ്ങളിൽ പ്രസിദ്ധമായ കിച്ചടിയിൽ ചെമ്മീൻ ആണു ചേർക്കുന്നത്.

.

അവലംബം

[തിരുത്തുക]
  1. Monier-Williams, Monier (1995). A Sanskrit-English Dictionary. Delhi: Motilal Banarsidass. p. 339. ISBN 81-208-0065-6. Retrieved 2010-06-29.
  2. R. S. McGregor, ed. (1997). The Oxford Hindi-English Dictionary. Oxford University Press. p. 237. ISBN 978-0-19-864339-5.
  3. "Khichdi–A Comfort Food - India Currents". Archived from the original on 2013-02-16. Retrieved 1 January 2015.
  4. "Rehla of Ibn Battuta". Retrieved 21 March 2015.
  5. Recipes for Dishes Archived 2011-07-27 at the Wayback Machine. Ain-i-Akbari, by Abu'l-Fazl ibn Mubarak. English tr. by Heinrich Blochmann and Colonel Henry Sullivan Jarrett, 1873–1907. Asiatic Society of Bengal|The Asiatic Society of Bengal]], Calcutta, Volume I, Chapter 24, page 59. “3. K'hichri. Rice, split dal, and ghee 5 s. of each; ⅓ s. salt: this gives seven dishes.”
  6. "Cooking The Khichdi is one of Birbal Stories". Retrieved 1 January 2015.
  7. Chatterjee, Priyadarshini (2017-02-10). "From Kashmir to Karnataka, khichdi is the one true underestimated food of India". Scroll.in. Retrieved 2017-02-10.

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കിച്ചടി&oldid=3970899" എന്ന താളിൽനിന്ന് ശേഖരിച്ചത്