കൃത
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(ഓഗസ്റ്റ് 2020) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വികസിപ്പിച്ചത് | KDE |
---|---|
ആദ്യപതിപ്പ് | 21 ജൂൺ 2005 |
റെപോസിറ്ററി | git repo on KDE |
ഭാഷ | C++, Qt |
ഓപ്പറേറ്റിങ് സിസ്റ്റം | Unix-like, Windows,[1] macOS[1] |
തരം | Raster graphics editor |
അനുമതിപത്രം | GPLv2 + |
വെബ്‌സൈറ്റ് | krita |
സ്വതന്ത്രവും തുറന്ന സ്രോതസ്സുള്ളതുമായ ഒരു റാസ്റ്റർ ഗ്രാഫിക്സ് എഡിറ്ററാണ് കൃത. ഡിജിറ്റൽ ചിത്രരചനയും ആനിമേഷനും നിർമ്മിക്കാനുതകുന്ന തരത്തിലാണ് കൃത നിർമ്മിച്ചിട്ടുള്ളത്. ശ്രദ്ധതിരിക്കാത്തതരത്തിലുള്ള യുഐ, ഓപ്പൺജിഎൽ ആക്സിലറേഷനുള്ള ഉയർന്ന ക്വാളിറ്റി കാൻവാസ്, കളർ മാനേജ്മെന്റ് സപ്പോർട്ട്, മികച്ച നിലവാരമുള്ള ബ്രഷ് എൻജിൻ, നോൺഡിസ്ട്രക്റ്റീവ് ലെയറുകൾ, മാസ്കുകൾ, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ലെയർ മാനേജ്മെന്റ്, വെക്ടർ ആർട്ട് വർക്ക് സപ്പോർട്ട്, മാറ്റാവുന്നപ്രൊഫൈലുകൾ തുടങ്ങിയവ കൃതയുടെ സവിശേഷതകളാണ്. കൃത ഗ്നൂലിനക്സിലും മൈക്രോസോഫ്റ്റ് വിന്റോസിലും മാക് ഓഎസിലും പ്രവർത്തിക്കും.
പേര്
[തിരുത്തുക]കൃത എന്നപേരിന് വിവിധ സംസ്കാരങ്ങളുടെ സ്വാധീനമുണ്ട്. സ്വീഡിഷിൽ കൃത എന്നത് ക്രയോൺ എന്നും റിത എന്നതിന് വരയ്ക്കാൻ എന്നുമാണ് അർത്ഥം. ഇന്ത്യൻ പുരാണമായ മഹാഭാരതത്തിൽ കൃത എന്നത് പരിപൂർണ്ണത എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നു.
- ↑ 1.0 1.1 "Krita Desktop | Krita". Krita Foundation. Retrieved 2016-05-30.