Jump to content

കോട്ടയ്ക് പ്രവിശ്യ

Coordinates: 40°25′N 44°45′E / 40.417°N 44.750°E / 40.417; 44.750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോട്ടയ്ക്

Կոտայք
ഔദ്യോഗിക ചിഹ്നം കോട്ടയ്ക്
Coat of arms
Location of Kotayk within Armenia
Location of Kotayk within Armenia
Coordinates: 40°25′N 44°45′E / 40.417°N 44.750°E / 40.417; 44.750
CountryArmenia
Capital
Largest city
Hrazdan
Abovyan
ഭരണസമ്പ്രദായം
 • GovernorRomanos Petrosyan
വിസ്തീർണ്ണം
 • ആകെ2,086 ച.കി.മീ.(805 ച മൈ)
•റാങ്ക്8th
ജനസംഖ്യ
 (2011)
 • ആകെ254,397[1]
 • കണക്ക് 
(1 January 2019)
251,600[2]
 • റാങ്ക്4th
സമയമേഖലAMT (UTC+04)
Postal code
2201–2506
ISO കോഡ്AM.KT
FIPS 10-4AM05
HDI (2017)0.759[3]
high · 2nd
വെബ്സൈറ്റ്Official website
Mount Hatis (2528 m.)

കോട്ടയ്ക് (Armenian: Կոտայք, Armenian pronunciation: [kɔˈtɑjkʰ] ), അർമേനിയയിലെ ഒരു പ്രവിശ്യയാണ് (മാർസ്). ഈ പ്രവിശ്യ രാജ്യത്തിന്റെ മധ്യഭാഗത്തായിസ്ഥിതി ചെയ്യുന്നത്. പ്രവിശ്യാ തലസ്ഥാനം ഹ്രസ്ദാനും ഏറ്റവും വലിയ നഗരം അബോവ്യാനുമാണ്. പുരാതന അർമേനിയയിലെ ചരിത്രപ്രസിദ്ധമായ അയ്രാരത്ത് പ്രവിശ്യയിലെ കോട്ടയ്ക് കന്റോണിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.

വടക്കുഭാഗത്ത്  ലോറി പ്രവിശ്യയും, വടക്ക് കിഴക്ക് താവുഷ് പ്രവിശ്യയും, കിഴക്ക് ഗെഘാർകുനിക് പ്രവിശ്യയും, പടിഞ്ഞാറ് അരഗത്സോട്ൻ പ്രവിശ്യയും, തെക്ക് അരാരത്ത് പ്രവിശ്യയും തലസ്ഥാനമായ യെറിവാനുമാണ് ഈ പ്രവിശ്യയുടെ അതിർത്തികൾ. വിദേശ രാജ്യങ്ങളുമായി അതിർത്തികളില്ലാത്ത അർമേനിയയിലെ ഏക പ്രവിശ്യയാണ് കോട്ടയ്ക്.

ഒന്നാം നൂറ്റാണ്ടിലെ ഗാർണി ക്ഷേത്രം, മധ്യകാല ബിജ്‌നി കോട്ട, പതിനൊന്നാം നൂറ്റാണ്ടിലെ കെച്ചാരിസ് മൊണാസ്ട്രി, പതിമൂന്നാം നൂറ്റാണ്ടിലെ ഗെഘാർഡ് ആശ്രമം എന്നിവയുൾപ്പെടെ അർമേനിയയിലെ നിരവധി പുരാതന ലാൻഡ്‌മാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ പ്രവിശ്യയിലുൾപ്പെട്ടിരിക്കുന്നു. പ്രശസ്തമായ വിന്റർ സ്പോർട്സ് റിസോർട്ടും സ്പാ-ടൗണുമായ സാഗ്കാഡ്‌സോറും പർവത റിസോർട്ടായ അഗ്വേരാനും കോട്ടയ്ക് പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്.

പദോൽപ്പത്തിയും ചിഹ്നവും

[തിരുത്തുക]
The lion of Geghard

അർസാസിഡ് രാജവംശം നേരിട്ട് ഭരിച്ചിരുന്ന പുരാതന അർമേനിയയിലെ ചരിത്രപ്രസിദ്ധമായ അയ്റാറാത്ത് പ്രവിശ്യയിലെ ചരിത്രപരമായ കോട്ടയ്ക് കന്റോണിന്റെ പേരിലാണ് കോട്ടയ്ക് പ്രവിശ്യ അറിയപ്പെടുന്നത്.

കോട്ടകെൻ എന്ന പേരിൽ ഒരു അർമേനിയൻ പ്രദേശമായി കോട്ടയ്ക്കിനെ ആദ്യം പരാമർശിച്ചത് ടോളമിയാണ്. മൊവ്സെസ് ഖോറെനാറ്റ്സിയുടെ അഭിപ്രായത്തിൽ, കോട്ടയ്ക് എന്ന പേര് വന്നത് കുട്ടിസ് എന്ന സമീപത്തെ പുരാതന ജനവാസ കേന്ദ്രത്തിൽ നിന്നാണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]
Lake Akna in the east of Kotayk

ആധുനിക അർമേനിയയുടെ നടുവിലായി സ്ഥിതി ചെയ്യുന്ന കോട്ടയ്ക് പ്രവിശ്യയ്ക്ക്  2,089 ചതുരശ്ര കിലോമീറ്റർ (807 ചതുരശ്ര മൈൽ) (അർമേനിയയുടെ മൊത്തം വിസ്തൃതിയുടെ 7%) വിസ്തൃതിയുണ്ട്. കിഴക്ക് ഗെഘാർകുനിക് പ്രവിശ്യയും, വടക്ക് കിഴക്ക് താവുഷ് പ്രവിശ്യയും, വടക്ക് ലോറി പ്രവിശ്യയും, പടിഞ്ഞാറ് അരഗാട്സോട്ട്ൻ പ്രവിശ്യയും, തെക്ക് അരാരത്ത് പ്രവിശ്യയും, തെക്ക് പടിഞ്ഞാറ് രാജ്യ തലസ്ഥാനമായ യെറിവാനും ഈ പ്രവിശ്യയുമായി അതിർത്തികൾ പങ്കിടുന്നു.

ചരിത്രപരമായി, പ്രവിശ്യയുടെ നിലവിലെ പ്രദേശത്ത് പ്രധാനമായും പുരാതന അർമേനിയയിലെ അയ്രാരത്ത് പ്രവിശ്യയിലെ അരഗത്സോട്ട്ൻ, കോട്ടയ്ക്, വരാഷ്നുനിക്, മസാസ് കന്റോണുകളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്നു.

അരാരത്ത് സമതലത്തിന്റെ വടക്കുകിഴക്കൻ ഭാഗം കോട്ടയ്ക് പ്രവിശ്യയിൽ ഉൾപ്പെട്ടിരിക്കുന്നു.  ഹ്രസ്ദാൻ, ആസാറ്റ് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കോട്ടയ്ക് സമതലത്തിന് സമുദ്രനിരപ്പിൽ നിന്ന് 1,200 മുതൽ 1,500 മീറ്റർ വരെ (3,937–4,921 അടി) ഉയരമുണ്ട്. വടക്കുകിഴക്ക് നിന്നുള്ള ഗെഘാം പർവതനിരകളിലെ അജ്‌ദഹാക്ക്, ഹാതിസ്, ഗുട്ടനാസർ എന്നീ പർവതങ്ങൾ പ്രവിശ്യയിൽ ഉൾപ്പെടുന്നു. പ്രവിശ്യയ്ക്ക് സമീപസ്ഥമായി വടക്ക് ഭാഗത്ത് പാമ്പാക്ക് പർവതങ്ങൾ സ്ഥിതിചെയ്യമ്പോൾ ത്സാഗ്കുന്യാറ്റ് പർവതങ്ങൾ കോട്ടയ്ക്കിന്റെ പടിഞ്ഞാറ് ഭാഗത്തും വോഗ്ജാബർഡ് പർവതങ്ങൾ തെക്കുപടിഞ്ഞാറ് ഭാഗത്തുമായാണ് സ്ഥിതിചെയ്യുന്നു.

ഹ്രസ്ദാൻ, ഗെറ്റാർ, ആസാത് എന്നിവയാണ് പ്രവിശ്യയിലെ 3 പ്രധാന നദികൾ. 3,032 മീറ്റർ (9,948 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അക്ന തടാകം പ്രവിശ്യയിലെ ഏക തടാകമാണ്.

തികച്ചും വൈവിധ്യപൂർണ്ണമായ കാലാവസ്ഥയാണ് ഈ പ്രവിശ്യയിലേത്. ഇത് തെക്ക് വരണ്ട കാലാവസ്ഥയ്ക്കും അർദ്ധ വരണ്ട കാലാവസ്ഥയ്ക്കും ഇടയിലും മധ്യഭാഗത്തും വടക്കുഭാഗത്തും മഞ്ഞുവീഴ്ചയുള്ള കാലാവസ്ഥയുമാണ്. വരണ്ട പ്രദേശങ്ങളിൽ വാർഷപാതത്തിന്റെ അളവ് 200 മില്ലീമീറ്ററിൽ (7.9 ഇഞ്ച്) കുറവായിരിക്കുമ്പോൾ പ്രവിശ്യയുടെ മധ്യഭാഗത്തും വടക്കുഭാഗത്തും ഉന്നതങ്ങളിൽ ഇത് 400 മുതൽ 900 മില്ലിമീറ്റർ (35.4 ഇഞ്ച്) വരെയാണ്.

View of the Voghjaberd mountains at the southeast of Kotayk

ചരിത്രം

[തിരുത്തുക]

ഈ പ്രദേശത്തെക്കുറിച്ചുള്ള ആദ്യകാല രേഖകൾ എ.ഡി 1, 2 നൂറ്റാണ്ടുകൾ മുതലുള്ളതാണ്. ടോളമിയുടെ അഭിപ്രായത്തിൽ, അർമേനിയയിലെ അർസാസിഡ് രാജാക്കന്മാർ നേരിട്ട് ഭരിച്ചിരുന്ന പ്രദേശമായിരുന്നു  കോട്ടയ്ക്. എന്നിരുന്നാലും, 4-ഉം 5-ഉം നൂറ്റാണ്ടുകളിൽ, പ്രദേശങ്ങൾ വരാഷ്നുനി കുലീന കുടുംബത്തിന് അനുവദിച്ചുകൊടുക്കുകയും അവർ അർസാസിഡ് രാജാക്കന്മാർക്ക് വേട്ടയാടാനുള്ള വനങ്ങളും ദേശങ്ങളുമെന്ന നിലയിൽ പ്രദേശം നിയന്ത്രിക്കുകയും ചെയ്തു. പിന്നീട് അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിൽ പേർഷ്യൻ ഭരണത്തിൻ കീഴിലുള്ള കംസാരകൻ, അമാതുനി കുടുംബങ്ങൾക്ക് ഈ പ്രദേശം നൽകപ്പെട്ടു. ഏഴാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിൽ അർമേനിയ അറബ് ഇസ്ലാമിക് അധിനിവേശത്തിന് ഇരയായി.

ഒൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഈ പ്രദേശം പുതുതായി സ്ഥാപിതമായ അർമേനിയയിലെ ബഗ്രാറ്റിഡ് രാജ്യത്തിന്റെ ഭാഗമായി. പതിനൊന്നാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിൽ, ഈ പ്രദേശം യഥാക്രമം സെൽജൂക്ക്, മംഗോൾ, ആഗ് ക്വോയൻലു, കാരാ കൊയുൻലു ആക്രമണങ്ങൾക്കിരയായി.

പതിനാറാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ, ആധുനിക കോട്ടയ്ക്  പ്രവിശയുടെ പ്രദേശം സഫാവിഡ് പേർഷ്യയ്ക്കു കീഴിലുള്ള എറിവാൻ ബെഗ്ലാർബെഗിയുടെ ഭാഗമായി. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, ഈ പ്രദേശം അഫ്ഷാരിദ് രാജവംശത്തിന്റെ ഭരണത്തിൻ കീഴിലുള്ള എറിവാൻ ഖാനേറ്റിന്റ ഭാഗവും പിന്നീട് പേർഷ്യയിലെ ഖജർ രാജവംശത്തിൻ കീഴിലുമായി. 1826-28 ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തിന്റെയും തുർക്ക്മെൻചായ് ഉടമ്പടി ഒപ്പു വച്ചതിന്റേയും ഫലമായി കിഴക്കൻ അർമേനിയ റഷ്യൻ സാമ്രാജ്യത്തിന് വിട്ടുകൊടുക്കുന്ന 1827-1828 വരെ ഇത് പേർഷ്യൻ ഭരണത്തിൻ കീഴിൽത്തന്നെ തുടർന്നിരുന്നു. റഷ്യൻ സാമ്രാജ്യത്തിന്റെ പതനത്തിനും സർദാറാബാദ്, അബറാൻ, ഘരാകിലിസ യുദ്ധങ്ങളിൽ തുർക്കികൾക്കെതിരായ നിർണായകമായ അർമേനിയൻ വിജയത്തിനുംശേഷം, ഈ പ്രദേശം 1918 മെയ് മാസത്തിൽ സ്വതന്ത്ര അർമേനിയയുടെ ഭാഗമായി.

2 വർഷത്തെ ഹ്രസ്വമായ സ്വാതന്ത്ര്യത്തിനുശേഷം, 1920 ഡിസംബറിൽ അർമേനിയ സോവിയറ്റ് യൂണിയന്റെ ഭാഗമായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, സോവിയറ്റ് ഭരണത്തിൻ കീഴിലുള്ള വൻതോതിലുള്ള വളർച്ചയ്ക്കും വികാസത്തിനും കോട്ടയ്ക് സാക്ഷ്യം വഹിച്ചു. ബ്യൂരേഘവാൻ (1945), ചരന്റ്‌സാവൻ (1947), നോർ ഹച്ച്ൻ (1953), ഹ്രസ്ദാൻ (1959), അബോവ്യാൻ (1963) എന്നീ പട്ടണങ്ങൾ ഉൾപ്പെടെ നിരവധി പുതിയ നഗര വാസസ്ഥലങ്ങളും വ്യാവസായിക കേന്ദ്രങ്ങളും ഈ പ്രദേശത്ത് സ്ഥാപിക്കപ്പെട്ടു. അങ്ങനെ ക്രമേണ അർമേനിയൻ എസ്എസ്ആറിനുള്ളിലെ ഒരു പ്രധാന വ്യവസായ മേഖലയായി കോട്ടയ്ക് പ്രവിശ്യ മാറി.

1930 നും 1995 നും ഇടയിൽ, ആധുനിക കോട്ടയ്ക് പ്രവിശ്യ കോട്ടയ്ക് റയോൺ, നൈരി റയോൺ, ഹ്രസ്ദാൻ റയോൺ എന്നിങ്ങനെ  3 റയോണുകളായി തിരിക്കപ്പെട്ടു. 1995-ലെ പ്രാദേശിക ഭരണ പരിഷ്കാരത്തോടെ, 3 റയോണുകൾ ലയിപ്പിച്ച് കോട്ടയ്ക് പ്രവിശ്യ രൂപീകരിച്ചു.

അവലംബം

[തിരുത്തുക]
  1. Kotayk population, 2011 census
  2. https://armstat.am/en/?nid=111
  3. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org. Retrieved 2018-09-13.
"https://ml.wikipedia.org/w/index.php?title=കോട്ടയ്ക്_പ്രവിശ്യ&oldid=3702556" എന്ന താളിൽനിന്ന് ശേഖരിച്ചത്