നീലഭീമൻ
ദൃശ്യരൂപം
ജ്യോതിശാസ്ത്രത്തിൽ 2, 3 നക്ഷത്ര വിഭാഗങ്ങളിൽ പെടുന്ന വളരെ ചൂടേറിയ നക്ഷത്രമാണ് നീലഭീമൻ. ഹെർട്സ്പ്രങ്-റസ്സൽ ആരേഖത്തിൽ പ്രധാന ശ്രേണിക്ക് മുകളിൽ വലതു വശത്താണ് ഇവയുടെ സ്ഥാനം[1]. ചുവപ്പു ഭീമന്മാരുമായി താരതമ്യം ചെയ്യുമ്പോൾ ഇവയുടെ എണ്ണം വളരെ കുറവാണ്.
താപനില
[തിരുത്തുക]10,000 കെൽവിനിൽ കൂടുതൽ താപനിലയുള്ളവയെ നീലഭീമന്മാരുടെ ഗണത്തിൽ പെടുത്തുന്നു[2]. 20,000 മുതൽ 50,000 കെൽവിൻ താപനിലയുള്ളവയെ നീല അതിഭീമന്മാർ എന്ന വിഭാഗത്തിൽ പെടുത്താറുണ്ട്[3].