നേപ്പാൾ ഗഞ്ച്
നേപ്പാൾ ഗഞ്ച് नेपालगन्ज | |
---|---|
Nepalgunj skyline, with Bageshawri pond and statue of Mahadev in the foreground and New Road houses in the background. | |
Nickname(s): NPJ | |
Country | Nepal |
Development Region | Mid-Western |
Zone | Bheri |
District | Banke |
Sub-Metropolitan Municipality | Nepalgunj |
ഉയരം | 150 മീ(490 അടി) |
(2011) | |
• ആകെ | 73,779 |
• ജനസാന്ദ്രത | 1,592.13/ച.കി.മീ.(4,123.6/ച മൈ) |
സമയമേഖല | UTC+5:45 (NST) |
വെബ്സൈറ്റ് | www.nepalgunjmun.gov.np |
നേപ്പാൾ ഗഞ്ച് (Nepali: नेपालगन्ज [nepaːlɡəndʒ]), നേപ്പാളിലെ ബാന‍്‍കെ ജില്ലയിലുള്ള ഒരു സബ്-മെട്രോപോളിറ്റൻ പട്ടണമാണ്. ഇന്ത്യയിലെ ഉത്തർപ്രദേശിലെ ബഹ്റയിച്ച് ജില്ലയുടെ സമീപത്തുള്ള തെരായി സമതലത്തിലാണ് പട്ടണം സ്ഥിതി ചെയ്യുന്നത്. ഈ പട്ടണം ഘൊരാഹി പട്ടണത്തിന് 85 കിലോമീറ്റർ തെക്കു പടിഞ്ഞാറും കൊഹാൽപൂർ പട്ടണത്തിന് 16 കിലോമീറ്റർ തെക്കും ഗുലാരിയ പട്ടണത്തിന് 35 കിലോമീറ്റർ കിഴക്കുമായിട്ടാണ് സ്ഥിതിചെയ്യുന്നത്. നേപ്പാളിലെ വളരെ പുരോഗതി പ്രാപിച്ച പട്ടണങ്ങളിലൊന്നാണിത്.
പട്ടണത്തിൻറെ ഹൃദയഭാഗമായി അറിയപ്പെടുന്ന ധംബോജി ഒരു പ്രധാന ട്രാഫിക് ജംഗ്ഷനാണ്. പട്ടണത്തിലെ വ്യവസായങ്ങളുടെ പ്രധാന കണ്ണിയായ ബീരേന്ദ്ര ചൌക്ക് ഇവിടെയാണ്. അനേകം ബാങ്കുകൾ, പുസ്തക ശാലകൾ, ലോഡ്ജുകൾ, എന്നിവ ഈ പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. 24 കിലോമീറ്റർ ദൂരം വരുന്ന സുർഘെട്ട് റോഡ്, കോഹാൽ പൂരിലെ മഹേന്ദ്ര ചൌക്കിൽ നിന്നാരംഭിച്ച് നേപ്പാൾ ഇന്ത്യ അതിർത്തിയിലവസാനിക്കുന്നു. ഇത് പട്ടണത്തിന് നടുക്കു കൂടി ധംബൊജി ചൌക്ക് വഴി കടന്നു പോകുന്നു. ഇവിടെ റോഡിനു പുഷ്പലാൽ ചോക്ക്, ബി. പി. ചോക്ക് എന്നിങ്ങനെ രണ്ടു പ്രധാന ജംഗ്ഷനുകൾ കൂടിയുണ്ട്. ഇത് റോഡുകളുടെ ഒരു ശൃംഖലയായി രാജ്യത്തെ മറ്റു വ്യാവസായിക, താമസ കേന്ദ്രങ്ങളുമായി ബന്ധിക്കുന്നു.
ത്രിഭുവൻ ചോക്കിലെ സദർ ലൈനും ഏക്-ലൈനിയും ഫാൻസി കടകൾക്കു പ്രസിദ്ധമാണ്. ഇതിന് ഏതാനും കിലോമീറ്റർ ചുറ്റളവിൽ ജില്ലാഭരണ കേന്ദ്രം, കമ്പിത്തപാൽ ഓഫീസ്, വാർത്താ വിതരണ കേന്ദ്രം പോലുള്ളവ സ്ഥിതി ചെയ്യുന്നു. പട്ടണത്തിലെ മറ്റൊരു പ്രധാന കേന്ദ്രം "ന്യൂ റോഡ്" ആധുനിക ഫാഷൻ കടകൾക്കും ഹോട്ടലുകൾക്കു മറ്റും പ്രസിദ്ധമാണ്. പട്ടണത്തിലെ സിദ്ധാർട്ട് റ്റോളിൽ (ജെയിൽ റോഡ്) ഭേരി സോണൽ ആശുപത്രി, ജില്ല കരകർ ബാങ്കെ, ഭേരി ബിദ്രസാം, രസ്തയ സമാചാർ സമിതി, നേപ്പാൾഗൻജ് നഴ്സിങ് കാമ്പസ്, നേപ്പാൾ ടെലികോം എന്നിവ സ്ഥിതി ചെയ്യുന്നു.
വളരെ വേഗത്തിൽ വളർന്നു വരുന്ന ഒട്ടനവധി പ്രദേശങ്ങൾ അടങ്ങിയതാണ് നേപ്പാൾഗഞ്ച്. പുതിയ താമസക്കാരും വ്യവസായ സംരംഭകരും ഈ വികസിച്ചു കൊണ്ടിരിക്കുന്ന പ്രദേശങ്ങളിലേയ്ക്കു കുടിയേറാൻ താൽപര്യം കാണിക്കാറുണ്ട്. സമീപകാലത്ത് ഇതൊരു ഐ.റ്റി. സെൻറർ ആയി മാറിക്കൊണ്ടിരിക്കുന്നു. നേപ്പാൾഗഞ്ചിൽ നിന്ന് 16 കിലോമീറ്റർ ദൂരമാണ് സമീപ പട്ടണമായ കോഹാൽപൂരിലേയ്ക്ക്.
ജനസംഖ്യ
[തിരുത്തുക]2011 ലെ നേപ്പാൾ സെൻസസ് [1] അനുസരിച്ച് ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 73,779 ആണ്. 2001 നു ശേഷം ജനസംഖ്യയിൽ 20 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്. പഹാരികൾ നേപ്പാളി ഭാക്ഷ ഉപയോഗിക്കുന്നു. മറ്റു വിഭാഗങ്ങളിലുള്ളവർ നേപ്പാളി ഭാക്ഷ കൂടാതെ ലിങ്വ ഫ്രാങ്കയും ഉപയോഗിക്കുന്നു. തദ്ദേശവാസികളുടെ മാതൃഭാക്ഷ അവാധിയാണ്. ഇത് ജില്ലയിൽ വ്യാപകമായി ഉപയോഗത്തിലുണ്ട്.
സംസ്കാരവും മതവും
[തിരുത്തുക]നാനാ ജാതി മതവിഭാഗത്തിൽപ്പെട്ടവർ ഇവിടെ ഇടകലർന്നു ജീവിക്കുന്നു. പട്ടണത്തിലെ പ്രധാന മതങ്ങൾ ഹിന്ദുമതവും ഇസ്ലാം മതവുമാണ്. ജനങ്ങളിൽ ഭൂരിഭാഗമും ഹിന്ദു മതം പിന്തുടരുന്നവരാണ്. ബുദ്ധമതക്കാർ, സിഖുകാർ, ക്രസ്തുമതാനുയായികൾ എന്നിവർ ന്യൂനപക്ഷങ്ങളാണ്.
ഭൂമി ശാസ്ത്രം
[തിരുത്തുക]ഈ പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 28° 3′ 0″ N, 81° 37′ 0″ E ആണ്.
കാലാവസ്ഥ
[തിരുത്തുക]നേപ്പാളിലെ ഏറ്റവും ചൂടു കൂടിയ പ്രദേശമാണ് നേപ്പാൾഗൻജ്. ഇവിടെ വേനൽക്കാലത്ത് (ഏപ്രിൽ മുതൽ ജൂൺ വരെ) ചില സമയങ്ങളിൽ താപനില 44 °C (104 °F) വരെ ഉയരാറുണ്ട്.
നേപ്പാൾഗഞ്ചിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടിയ ചൂട് 45.0 °C (113.0 °F) ആണ്. ഇത് സംഭവിച്ചത് 1995 ജൂൺ 16 ആം തീയതിയാണ്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടുള്ളത് −0.3 °C (31.5 °F) ആണ്. ഇത് 2013 ജനുവരി 9 ന് ആയിരുന്നു.[2]
Nepalgunj 144m (1981-2010) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 20.9 (69.6) |
25.2 (77.4) |
30.9 (87.6) |
36.5 (97.7) |
37.4 (99.3) |
36.5 (97.7) |
33.3 (91.9) |
33.0 (91.4) |
32.5 (90.5) |
31.5 (88.7) |
28.0 (82.4) |
23.4 (74.1) |
30.8 (87.4) |
പ്രതിദിന മാധ്യം °C (°F) | 14.9 (58.8) |
18.4 (65.1) |
23.3 (73.9) |
28.6 (83.5) |
31.0 (87.8) |
31.5 (88.7) |
29.8 (85.6) |
29.7 (85.5) |
28.8 (83.8) |
26.1 (79) |
21.6 (70.9) |
17.0 (62.6) |
25.1 (77.2) |
ശരാശരി താഴ്ന്ന °C (°F) | 9.0 (48.2) |
11.6 (52.9) |
15.8 (60.4) |
20.8 (69.4) |
24.6 (76.3) |
26.4 (79.5) |
26.4 (79.5) |
26.4 (79.5) |
25.1 (77.2) |
20.8 (69.4) |
15.1 (59.2) |
10.5 (50.9) |
19.4 (66.9) |
മഴ/മഞ്ഞ് mm (inches) | 22.8 (0.898) |
24.3 (0.957) |
14.9 (0.587) |
16.3 (0.642) |
71.4 (2.811) |
199.4 (7.85) |
430.7 (16.957) |
353.8 (13.929) |
235.2 (9.26) |
58.3 (2.295) |
5.1 (0.201) |
11.7 (0.461) |
1,443.9 (56.846) |
ഉറവിടം: Department Of Hydrology and Meteorology[3] |
അവലംബം
[തിരുത്തുക]- ↑ http://www.citypopulation.de/Nepal.html
- ↑ [https://web.archive.org/web/20160304201452/http://www.dhm.gov.np/uploads/climatic/1368567860Ext%20temp%20of%20November.pdf Archived 2016-03-04 at the Wayback Machine. [1]]. Retrieved 27 February 2016.
- ↑ [1]. Department Of Hydrology and Meteorology Retrieved 26 September 2014.