ബ്രച്സ് മെംബ്രേൻ
ബ്രച്സ് മെംബ്രേൻ | |
---|---|
Details | |
Part of | മനുഷ്യ നേത്രം |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
Latin | lamina basalis choroideae |
MeSH | D016570 |
Anatomical terminology |
കോറോയിഡിന്റെ ഏറ്റവും ആന്തരിക പാളിയാണ് ബ്രച്സ് മെംബ്രേൻ . ഗ്ലാസ്സി മൈക്രോസ്കോപ്പിക് രൂപം ഉള്ളതിനാൽ ഇതിനെ വിട്രിയസ് ലാമിന എന്നും വിളിക്കുന്നു. ഇത് 2–4 μm കട്ടിയുള്ളതാണ്. [1]
പാളികൾ
[തിരുത്തുക]ബ്രച്സ് മെംബ്രേന് അഞ്ച് പാളികൾ ഉണ്ട്. അകത്ത് നിന്ന് പുറത്തേക്ക് ഈ പാളികൾ താഴെ പറയുന്നവയാണ്:[1]
- റെറ്റിനൽ പിഗ്മെന്റ് എപിത്തീലിയത്തിന്റെ ബേസ്മെന്റ് മെംബ്രേൻ
- ഇന്നർ കൊളാജനസ് സോൺ
- സെൻഡ്രൽ ബാൻഡ് ഓഫ് ഇലാസ്റ്റിക് ഫൈബേഴ്സ്
- ഔട്ടർ കൊളാജനസ് സോൺ
- കൊറിയോകാപ്പിലറികളുടെ ബേസ്മെന്റ് മെംബ്രേൻ
റെറ്റിനൽ പിഗ്മെൻറ് എപ്പിത്തീലിയം ഫോട്ടോറിസെപ്റ്ററുകളിൽ നിന്ന്, ബ്രച്സ് മെംബ്രേന് കുറുകെ കോറോയിഡിലേക്ക് മെറ്റബോളിക് മാലിന്യങ്ങൾ എത്തിക്കുന്നു.
ഭ്രൂണശാസ്ത്രം
[തിരുത്തുക]ഗര്ഭപിണ്ഡത്തിന്റെ വികാസത്തില് ഒരു ഇലാസ്റ്റിക് ഷീറ്റായി ബ്രച്സ് മെംബ്രേൻ ഉണ്ടാകുന്നു.
പാത്തോളജി
[തിരുത്തുക]ബ്രച്സ് മെംബ്രേൻപ്രായത്തിനനുസരിച്ച് കട്ടിയാകുകയും മെറ്റബോളിറ്റുകളുടെ ഗതാഗതം മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ ഡ്രൂസെൻ രൂപപ്പെടുന്നതിലേക്ക് നയിച്ചേക്കാം. [2] ബ്രച്സ് മെംബ്രേനിലും ഉള്ളിലും പ്രധാനമായും ഫോസ്ഫോലിപിഡുകൾ അടങ്ങിയ നിക്ഷേപങ്ങൾ ഉണ്ടാകാം. ചുറ്റളവിലേതിനേക്കാൾ സെൻട്രൽ ഫണ്ടസിൽ ലിപിഡുകളുടെ ശേഖരണം കൂടുതലാണെന്ന് തോന്നുന്നു.
സ്യൂഡോസാന്തോമ എലാസ്റ്റിക്കം, ഹ്രസ്വദൃഷ്ടി, മുറിവുകൾ എന്നിവ ബ്രച്സ് മെംബ്രേന് കേടുപാടുണ്ടാക്കി കൊറോയിഡൽ നിയോവാസ്കുലറൈസേഷന് കാരണമായേക്കാം. ആൻജിയോയിഡ് സ്ട്രീക്കുകൾ മൂലം, ബ്രച്സ് മെംബ്രേൻ കാൽസിഫിക്കേഷനും, മെംബ്രേൻ കട്ടിയായി വിള്ളലുകൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.[3]
ആൽഫ (IV) കൊളാജൻ ശൃംഖലകളെ ബാധിക്കുന്ന ജനിതക വൈകല്യമായ ആൽപോർട്ട്സ് സിൻഡ്രോം ബ്രച്സ് മെംബ്രേനെ ബാധിച്ച് 'ഡോട്ട് ആൻഡ് ഫ്ലെക്ക്' റെറ്റിനോപ്പതി പോലുള്ള വൈകല്യങ്ങൾക്കും കാരണമാകും.
പേര്
[തിരുത്തുക]ജർമ്മൻ ശരീരശാസ്ത്രജ്ഞനായ കാൾ വിൽഹെം ലുഡ്‌വിഗ് ബ്രച് ൻറെ പേരിലാണ് ബ്രച്സ് മെംബ്രേൻ അറിയപ്പെടുന്നത്.
പരാമർശങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 Lee, Christina J.; Vroom, Jonathan A.; Fishman, Harvey A.; Bent, Stacey F. (Mar 2006). "Determination of human lens capsule permeability and its feasibility as a replacement for Bruch's membrane". Biomaterials. 27 (8): 1670–1678. doi:10.1016/j.biomaterials.2005.09.008. PMID 16199085.
- ↑ Young, R.W. (Mar 1987). "Pathophysiology of age-related macular degeneration". Surv Ophthalmol. 31 (5): 291–306. doi:10.1016/0039-6257(87)90115-9. PMID 3299827.
- ↑ "Angioid Streaks - EyeWiki". eyewiki.aao.org.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- നാഷണൽ ഐ ഇൻസ്റ്റിറ്റ്യൂട്ടിലെ ചിത്രങ്ങൾ