Jump to content

റിച്ചാർഡ് ആറ്റൻബറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദി ലോർഡ് ആറ്റൻബറോ

ആറ്റൻബറോ 2007 ലെ ടൊറൊൻഡോ അന്തർദേശീയ ചലച്ചിത്രമേളയിൽ
ജനനം
റിച്ചാർഡ് സാമുവൽ ആറ്റൻബറോ

(1923-08-29) 29 ഓഗസ്റ്റ് 1923  (101 വയസ്സ്)
Cambridge, Cambridgeshire, United Kingdom
മരണം24 ഓഗസ്റ്റ് 2014(2014-08-24) (പ്രായം 90)
London, England
ദേശീയതബ്രിട്ടീഷ്
കലാലയംറോയൽ അക്കാഡമി ഓഫ് ഡ്രമാറ്റിക് ആർട്ട്
തൊഴിൽനടൻ, സംവിധായകൻ, നിർമ്മാതാവ്
സജീവ കാലം1942–2007
സ്ഥാനപ്പേര്President of the British Academy of Film and Television Arts
കാലാവധി2001–2010
മുൻഗാമിHRH The Princess Royal
പിൻഗാമിHRH The Duke of Cambridge
ജീവിതപങ്കാളി(കൾ)ഷീല സിം (m. 1945–present)
കുട്ടികൾമൈക്കൽ
Jane (d. 26 December 2004)
ചാർലറ്റ്
ബന്ധുക്കൾDavid Attenborough (brother)
Gerald Sim (brother-in-law)
Jane Seymour (former daughter-in-law)
പുരസ്കാരങ്ങൾAcademy Award for Best Director
1982 Gandhi
Academy Award for Best Picture
1982 Gandhi

ഇംഗ്ലീഷ് ചലച്ചിത്രസംവിധായകനും അഭിനേതാവും നിർമ്മാതാവും വ്യാപാരസംരംഭകനുമായിരുന്നു റിച്ചാർഡ് ആറ്റൻബറോ എന്നറിയപ്പെടുന്ന റിച്ചാർഡ് സാമുവൽ ആറ്റൻബറോ ബാരൻ ആറ്റൻബറോ. (29 ഓഗസ്റ്റ്,1923 - 24 ഓഗസ്റ്റ് 2014).[1] മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഉൾപ്പെടെ എട്ട് ഓസ്‌കർ അവാർഡുകൾ ആറ്റൻബറോ നിർമ്മിച്ച 'ഗാന്ധി' സിനിമ നേടിയത്.

ജീവിതരേഖ

[തിരുത്തുക]

1942 ൽ ഇൻ വിച്ച് വി സേർവ് എന്ന സിനിമയിലൂടെയായിരുന്നു നടനായി ആറ്റൻബറോയുടെ സിനിമ അരങ്ങേറ്റം. 1947 ൽ പുറത്തിറങ്ങിയ ബ്രൈറ്റൻ റോക്കിലെ പ്രകടനം അദ്ദേഹത്തെ പ്രശസ്തനാക്കി. 1959 ൽ ബ്രയാൻ ഫോർബ്‌സുമായി ചേർന്ന് നിർമ്മാണരംഗത്തും സജീവമായി. 1982-ൽ ഗാന്ധി എന്ന ചിത്രത്തിത്തിലൂടെ സംവിധായകൻ,നിർമ്മാതാവ് എന്ന നിലയിൽ രണ്ടു അക്കാഡമി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി.

പ്രമുഖ ബ്രിട്ടീഷ് പ്രക്ഷേപകനും പ്രകൃതി ശാസ്ത്രജ്ഞനുമായ ഡേവിഡ് ആറ്റൻബറോ ഇളയ സഹോദരനാണ്.റിച്ചാർഡിന്റെ മൂത്തമകളും ഒരു പേരക്കുട്ടിയും 2004 ലെ സുനാമി ദുരന്തത്തിൽ കൊല്ലപ്പെട്ടു.

ഒരു വീഴ്ചയെത്തുടർന്ന് ആറ് വർഷത്തോളം വീൽ ചെയറിലായിരുന്ന അദ്ദേഹം 2014 ഓഗസ്റ്റ്24 ന് അന്തരിച്ചു.

സിനിമകൾ

[തിരുത്തുക]

അഭിനേതാവ് എന്ന നിലയിൽ

[തിരുത്തുക]

ആറ് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ ബ്രൈറ്റൻ റോക്ക്, ദ ഗ്രേറ്റ് എസ്‌കേപ്പ്, 10 റോളിങ്ടൺ പ്ലേസ്, മിറാക്കിൾ ഓൺ 34ത് സ്ട്രീറ്റ്, ജുറാസ്സിക്‌ പാർക്ക്‌ , ദി ലോസ്റ്റ്‌ വേൾഡ്: ജുറാസ്സിക്‌ പാർക്ക്‌ അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • സംവിധായകൻ,നിർമ്മാതാവ് എന്ന നിലയിൽ രണ്ടു അക്കാഡമി അവാർഡുകൾ - 1982
  • നാല് ബാഫ്റ്റ് അവാർഡുകൾ
  • നാല് ഗോൾഡൺ ഗ്ലോബ് പുരസ്‌കാരങ്ങൾ

അവലംബം

[തിരുത്തുക]
  1. "റിച്ചാർഡ് ആറ്റൻബറോ അന്തരിച്ചു". www.mathrubhumi.com. Archived from the original on 2014-08-25. Retrieved 25 ഓഗസ്റ്റ് 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Media offices
മുൻഗാമി
-
NFTS Honorary Fellowship പിൻഗാമി
മുൻഗാമി President of the British Academy of Film and Television Arts
2001-2010
പിൻഗാമി



"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_ആറ്റൻബറോ&oldid=4136788" എന്ന താളിൽനിന്ന് ശേഖരിച്ചത്