സമമർദ്ദ പ്രക്രിയ
Thermodynamics |
---|
ഒരു വ്യൂഹത്തിന്റെ മർദ്ദം സ്ഥിരമായി നിലനിൽക്കുന്ന ഒരു തരം താപഗതികപ്രക്രിയയാണ് സമമർദ്ദ പ്രക്രിയ (Isobaric Process) : Δ P = 0. സിസ്റ്റത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന താപം പ്രവർത്തി ചെയ്യുന്നു, എന്നു മാത്രമല്ല വ്യൂഹത്തിന്റെ ആന്തരിക ഊർജ്ജത്തിന് ( U) മാറ്റം വരുത്തുകയും ചെയ്യുന്നു. വ്യൂഹം പുറത്തേയ്ക്ക് ചെയ്ത പ്രവർത്തിയെ സൂചിപ്പിക്കുന്നതിന് അധികചിഹ്നം ഉപയോഗിക്കുന്ന ഭൌതികശാസ്ത്രത്തിലെ സ്ഥിരം ചിഹ്നന കീഴ്വഴക്കമാണ് ഈ ലേഖനത്തിലും ഉപയോഗിച്ചിട്ടുളളത്. ഇതേ കീഴ്വഴക്കപ്രകാരം ഒന്നാം താപഗതികനിയമമനുസരിച്ച്,
ഇവിടെ W വർക്ക്, U ആന്തരിക ഊജ്ജം, Q താപം. [1] അടച്ച വ്യൂഹത്തിന്റെ മർദ്ദ- വ്യാപ്ത പ്രവർത്തി ഇനിപ്പറയുന്നതായി നിർവചിച്ചിരിക്കുന്നു:
ഇവിടെ Δ എന്നാൽ മുഴുവൻ പ്രക്രിയയിലും ഉണ്ടായ മാറ്റത്തെയും, d എന്നത് ഒരു അവകലനത്തെയും സൂചിപ്പിക്കുന്നു. മർദ്ദം സ്ഥിരമായതിനാൽ ഇതിന്റെ അർത്ഥം ചുവടെ,
- .
മാതൃകാ വാതക നിയമം പ്രയോഗിക്കുമ്പോൾ, ഇത് ഇങ്ങനെയാകുന്നു
R വാതക സ്ഥിരാങ്കത്തെയും, n എന്നത് പദാർത്ഥത്തിന്റെ അളവിനെയും പ്രതിനിധീകരിക്കുന്നു, അത് സ്ഥിരമായി തുടരുമെന്ന് കരുതപ്പെടുന്നു (ഉദാ. ഒരു രാസപ്രവർത്തന സമയത്ത് അവസ്ഥാ പരിവർത്തനം ഇല്ല). ഇക്വിപാർട്ടിഷൻ സിദ്ധാന്തമനുസരിച്ച്, [2] ആന്തരിക ഊർജ്ജത്തിലെ മാറ്റം വ്യൂഹത്തിന്റെ താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു
- ,
ഇവിടെ c V, m എന്നത് സ്ഥിരവ്യാപ്തത്തിലുളള മോളീയ താപ ധാരിതയാണ്.
അവസാന രണ്ട് സമവാക്യങ്ങളെ ആദ്യത്തെ സമവാക്യത്തിലേക്ക് ആരോപിച്ചാൽ:
ഇവിടെ cP എന്നാൽ സ്ഥിരമർദ്ദത്തിലുളള മോളീയ താപ ശേഷി ആണ്.
വിശിഷ്ട താപധാരിത
[തിരുത്തുക]ഉൾപ്പെട്ടിരിക്കുന്ന വാതകത്തിന്റെ മോളീയ താപധാരിത കണ്ടെത്തുന്നതിന്, കലോറികമായി പൂർണതയുളള ഏതൊരു പൊതു വാതകത്തിനും ഇനിപ്പറയുന്ന സമവാക്യങ്ങൾ ബാധകമാണ്.
മോളീയ സമവ്യാപ്ത വിശിഷ്ടതാപം:
- .
ഇതിലെ γ എന്ന സ്വഭാവ വിശേഷതയെ ഒന്നുകിൽ താപബദ്ധസൂചിക അല്ലെങ്കിൽ താപധാരിത അംശബന്ധം എന്നറിയപ്പെടുന്നു. . ചില പ്രസിദ്ധീകരണങ്ങളിൽ γ -ക്കു പകരം k ഉപയോഗിച്ചേക്കാം.
മോളീയ സമമർദ്ദ വിശിഷ്ടതാപം:
- .
വായുവും അതിന്റെ ഘടകങ്ങളും പോലുളള ദ്വയാറ്റോമിക വാതകങ്ങൾക്ക് γ യുടെ മൂല്യം γ=7/5 ഉം കുലീന വാതകങ്ങൾ പോലുളള ഏകാറ്റോമിക വാതകങ്ങൾക്ക് γ=5/3 ഉം ആയിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ വിശിഷ്ടതാപത്തിന്റെ സമവാക്യം മാറ്റം വരും:
ഏകാറ്റോമികം:
- ഉം
ദ്വയാറ്റോമികം:
- ഉം,
പ്രാരംഭ, അന്തിമ താപസ്ഥിത അവസ്ഥകളെ ബന്ധിപ്പിക്കുന്ന ഒരു നേരായ തിരശ്ചീന രേഖയായാണ് പി - വി രേഖാചിത്രത്തിൽ ഒരു സമമർദ്ദ പ്രക്രിയ കാണിക്കുന്നത്. പ്രക്രിയ വലതുവശത്തേക്ക് നീങ്ങുന്നുവെങ്കിൽ, അത് ഒരു വികാസമാണ്. പ്രക്രിയ ഇടതുവശത്തേക്ക് നീങ്ങുകയാണെങ്കിൽ, അത് ഒരു സമ്മർദ്ദനമാണ്.
പ്രവർത്തിയുടെ ചിഹ്നനരീതി
[തിരുത്തുക]- വ്യാപ്തത്തെ സമ്മർദ്ദനം ചെയ്യുകയാണെങ്കിൽ (Δ V. = അവസാന വോളിയം - പ്രാരംഭ വോളിയം < 0), ആയതിനാൽ W < 0. അതായത്, സമമർദ്ദ സമ്മർദ്ദനം സംഭവിക്കുമ്പോൾ വാതകം ന്യൂനപ്രവർത്തിയാണ് ചെയ്യുന്നത്, അല്ലെങ്കിൽ ചുറ്റുപാട് ധനപ്രവർത്തി ചെയ്തു എന്നും പറയാം.
- വ്യാപ്തം വികസിക്കുകയാണെങ്കിൽ (V. = അവസാന വോളിയം - പ്രാരംഭ വോളിയം> 0), കൂടാതെ, ഡബ്ല്യു > 0. അതായത്, സമമർദ്ദ വികാസം സംഭവിക്കുമ്പോൾ വാതകം പോസിറ്റീവ് താപം സ്വീകരിക്കുകയും ചുറ്റുപാട് ന്യൂന താപം സ്വീകരിക്കുകയും ചെയ്തു എന്നു പറയാം.
- വ്യൂഹത്തിലേക്ക് താപം ചേർത്തിട്ടുണ്ടെങ്കിൽ, Q. > 0. അതായത്, സമമർദ്ദ വികാസം സംഭവിക്കുമ്പോൾ, വാതകത്തിലേയ്ക്ക് പോസിറ്റീവ് താപം ചേർക്കപ്പെടുന്നു, അല്ലെങ്കിൽ തുല്യമായി, ചുറ്റുപാടിന് നെഗറ്റീവ് താപം ലഭിക്കുന്നു.
- വ്യൂഹം താപം പുറന്തള്ളുകയാണെങ്കിൽ, Q. < 0. അതായത്, സമമർദ്ദ സമ്മർദ്ദനം / തണുപ്പിക്കൽ സമയത്ത്, വാതകത്തിലേക്ക് നെഗറ്റീവ് താപം ചേർക്കുന്നു, അല്ലെങ്കിൽ തുല്യമായി, പോസിറ്റീവ് ചൂട് ചുറ്റുപാടിന് ലഭിക്കുന്നു.
പദോൽപ്പത്തി
[തിരുത്തുക]"ഐസോബറിക്" എന്ന വിശേഷണം ഗ്രീക്ക് പദങ്ങളായ ഐസോസ് അഥവാ "തുല്യം" എന്നും ബാരോസ് അഥവാ ഭാരം എന്നും ഉളള പദങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.
ഇതും കാണുക
[തിരുത്തുക]- താപബദ്ധ പ്രക്രിയ
- ചാക്രിക പ്രക്രിയ
- സമവ്യാപ്ത പ്രക്രിയ
- സമതാപ പ്രക്രിയ
- പോളിട്രോപിക പ്രക്രിയ
- സമഎന്താൽപി പ്രക്രിയ
അവലംബം
[തിരുത്തുക]- ↑ "First Law of Thermodynamics". www.grc.nasa.gov. Retrieved 19 October 2017.
- ↑ Eyland, Peter. "Lecture 9 (Equipartition Theory)". www.insula.com.au.