Jump to content

സമാധാനത്തിനുള്ള നോബൽ സമ്മാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nobel Peace Prize എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സമാധാനത്തിനുള്ള നോബൽ സമ്മാനം
പ്രമാണം:Nobel Prize.png
അവാർഡ്സമാധാനം കൈവരുത്തുന്നതിനുള്ള വിശിഷ്ടമായ സംഭാവനകൾ
സ്ഥലംഓസ്ലോ
രാജ്യംനോർവേ
നൽകുന്നത്ആല്ഫ്രഡ് നോബലിനുവേണ്ടി നോർവീജിയൻ നോബൽ കമ്മിറ്റി
ആദ്യം നൽകിയത്1901
ഔദ്യോഗിക വെബ്സൈറ്റ്Nobelprize.org

ആൽ‌ഫ്രഡ് നോബൽ ഏർപ്പെടുത്തിയ അഞ്ചു നോബൽ സമ്മാനങ്ങളിലൊന്നാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം (ഇംഗ്ലീഷ്: Nobel Peace Prize നോർവീജിയനിലും സ്വീഡിഷിലും: Nobels fredspris). 1901 മുതൽ ഏതാണ്ട് എല്ലാ വർഷവും "രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാനും സേനാവിന്യാസം കുറയ്ക്കാനും സമാധാന ഉച്ചകോടികൾ പ്രോത്സാഹിപ്പിക്കാനും നടത്താനുമുള്ള ശ്രമങ്ങൾക്കാണ്"[1] ഇത് നൽകുന്നത്.

ആൽഫ്രഡ് നോബലിന്റെ വിൽപ്പത്രപ്രകാരം നോർവീജിയൻ പാർലമെന്റ് നിയമിക്കുന്ന അഞ്ചംഗ സമിതിയാണ് സമാധാനത്തിനുള്ള നോബൽ സമ്മാന വിജയിയെ കണ്ടെത്തുന്നത്. 1990 മുതൽ ഡിസംബർ 10നു ഓസ്ലോ സിറ്റി ഹാളിൽ വച്ചാണ് അവാർഡ് നൽകുന്നത്. ഇതിനു മുമ്പ് ഓസ്ലോ ഫാക്കൾട്ടി ഓഫ് ലോ സർവ്വകലാശാലയുടെ ആട്രിയത്തിലും (1947–89), നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ടിലും (1905–46) പാർലമെന്റിലും (1901–04) വച്ചായിരുന്നു അവാർഡ് നൽകിപ്പോന്നിരുന്നത്.

അവാർഡിന്റെ രാഷ്ട്രീയമാനം മൂലം നോബൽ സമാധാന സമ്മാനം ചരിത്രത്തിൽ മിക്കപ്പോഴും വിവാദങ്ങൾക്ക് പാത്രമായിട്ടുണ്ട്.

അവാർഡ് ജേതാക്കൾ

[തിരുത്തുക]

സമാധാനത്തിനുള്ള നോബൽസമ്മാന ജേതാക്കളുടെ പട്ടിക.

വർഷം വ്യക്തി/പ്രസ്ഥാനം രാജ്യം കുറിപ്പുകൾ
1901 ജീൻ ഹെൻ‌റി ഡ്യൂനന്റ്   സ്വിറ്റ്സർലാൻ്റ് റെഡ് ക്രോസിന്റെ സ്ഥാപകൻ.
1901 ഫ്രെഡെറിക് പാസെ  ഫ്രാൻസ് രാജ്യാന്തര മധ്യസ്ഥശ്രമങ്ങൾക്ക് ശ്രദ്ധേയനായി.
1902 എലീ ഡികോമൺ
ചാൾസ് ഗോബറ്റ്
  സ്വിറ്റ്സർലാൻ്റ് പെർമനെന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോ എന്ന സമാധാന പ്രസ്ഥാനത്തിന്റെ സെക്രട്ടറിമാരായിരുന്നു.
1903 റാൻഡാൽ ക്രീമർ  യുണൈറ്റഡ് കിങ്ഡം ഇന്റർനാഷണൽ ആർബിട്രേഷൻ ലീഗിന്റെ സെക്രട്ടറി.
1904 ഇൻസ്റ്റിട്യൂട്ട് ദെ ദ്രോയി ഇന്റർനാഷണൽ  ബെൽജിയം രാജ്യാന്തര നിയമ ഇൻ‌സ്റ്റിട്യൂട്ട്
1905 ബർത്താ വോൺ സുട്ട്ണർ ഓസ്ട്രിയ-ഹംഗറി പെർമനെന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോയുടെ പ്രസിഡന്റ്.
1906 തിയോഡർ റൂസ്‌വെൽറ്റ്  അമേരിക്കൻ ഐക്യനാടുകൾ റഷ്യ-ജപ്പാൻ യുദ്ധം അവസാനിപ്പിക്കാൻ മുൻ‌കൈയ്യെടുത്ത അമേരിക്കൻ പ്രസിഡന്റ്.
1907 ഏണസ്റ്റോ മൊണേറ്റ  ഇറ്റലി ലൊമ്പാർഡ് ലീഗ് ഓഫ് പീസ് പ്രസിഡന്റ്.
1907 ലൂയി റെനോൾട്ട്  ഫ്രാൻസ് രാജ്യാന്തര നിയമജ്ഞൻ.
1908 ക്ലാസ് ആർനോൾഡ്സൺ  സ്വീഡൻ സ്വീഡിഷ് പീസ് ആൻഡ് ആർബിട്രേഷൻ അസോസിയേഷൻ സ്ഥാപിച്ചു.
1908 ഫ്രെഡെറിക് ബായർ  ഡെന്മാർക്ക് പെർമനെന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോയുടെ പ്രസിഡന്റ്.
1909 അഗസ്റ്റേ ബീർനാർട്ട്  ബെൽജിയം രാജ്യാന്തര മാധ്യസ്ഥ ശ്രമങ്ങൾക്ക്.
1909 പോൾ ഹെൻ‌റി ദെ കോൺസ്റ്റന്റ്  ഫ്രാൻസ് രാജ്യാന്തര സമാധാന യജ്ഞങ്ങൾക്കായുള്ള ഇറ്റാലിയൻ പാർലമെന്ററി സമിതിയുടെ സ്ഥാപകൻ.
1910 പെർമനെന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോ   സ്വിറ്റ്സർലാൻ്റ് രാജ്യാന്തര തർക്കങ്ങൾ പരിഹരിക്കുന്നതിൽ നടത്തിയ ശ്രമങ്ങൾക്ക്.
1911 തോബിയാസ് അസെർ  നെതർലൻ്റ്സ് വ്യക്തി നിയമങ്ങളുടെ രാജ്യാന്തര വക്താവ്.
1911 ആൽഫ്രഡ് ഫ്രീഡ് ഓസ്ട്രിയ-ഹംഗറി ആയുധങ്ങൾക്കെതിരെ പ്രസ്ഥാനം സ്ഥാപിച്ചു.
1912 എലിഹൂ റൂട്ട്  അമേരിക്കൻ ഐക്യനാടുകൾ രാജ്യാന്തര മാധ്യസ്ഥശ്രമങ്ങൾക്ക്
1913 ഹെൻ‌റി ലാ ഫോണ്ടെയ്ൻ  ബെൽജിയം പെർമനെന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോയുടെ പ്രസിഡന്റ്.
1914 ഇല്ല . ഒന്നാം ലോകമഹായുദ്ധം
1915 ഇല്ല . ഒന്നാം ലോകമഹായുദ്ധം
1916 ഇല്ല . ഒന്നാം ലോകമഹായുദ്ധം
1917 റെഡ് ക്രോസ്   സ്വിറ്റ്സർലാൻ്റ് യുദ്ധരംഗത്തെ സേവനങ്ങൾക്ക്
1918 ഇല്ല
1919 വൂഡ്രോ വിൽ‌സൺ  അമേരിക്കൻ ഐക്യനാടുകൾ ലീഗ് ഓഫ് നേഷൻസ് സ്ഥാപിച്ച അമേരിക്കൻ പ്രസിഡന്റ്
1920 ലിയോൺ ബൂർഷെ  ഫ്രാൻസ് ലീഗ് ഓഫ് നേഷൻസിന്റെ പ്രസിഡന്റ്
1921 ജൽമാർ ബ്രാന്റിംഗ്  സ്വീഡൻ സ്വീഡിഷ് പ്രധാനമന്ത്രി.
1921 ക്രിസ്ത്യൻ ലസ് ലാംഗെ  നോർവേ ഇന്റർ പാർലമെന്ററി യൂണിയൻ സെക്രട്ടറി ജനറൽ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക്.
1922 ഫ്രിജോഫ് നാൺസെൻ  നോർവേ രാജ്യാന്തര തലത്തിൽ അഭയാർത്ഥികൾക്കായി നടത്തിയ സേവനങ്ങൾക്ക്.
1923 ഇല്ല
1924 ഇല്ല
1925 ഓസ്റ്റിൻ ചേമ്പർലിൻ  യുണൈറ്റഡ് കിങ്ഡം ലൊക്കാർനോ ഉടമ്പടിയുടെ പേരിൽ.
1925 ചാൾസ് ഗേറ്റ്സ് ഡോസ്  അമേരിക്കൻ ഐക്യനാടുകൾ ഡോസ് പദ്ധതിയുടെ പേരിൽ
1926 അരിസ്റ്റൈഡ് ബ്രിയാൻഡ്  ഫ്രാൻസ് ലൊക്കാർനോ ഉടമ്പടിയുടെ പേരിൽ.
1926 ഗുസ്താവ് സ്ട്രെസെമൻ  ജർമ്മനി ലൊക്കാർനോ ഉടമ്പടിയുടെ പേരിൽ.
1927 ഫെർഡിനാൻഡ് ബ്യൂസൺ  ഫ്രാൻസ് മനുഷ്യാവകാശലീഗിന്റെ സ്ഥാപകൻ.
1927 ലുഡ്‌വിഗ് ക്വിദെ  ജർമ്മനി സമാധനശ്രമങ്ങളുടെ പേരിൽ.
1928 ഇല്ല
1929 ഫ്രാങ്ക് ബി. കെല്ലോഗ്  അമേരിക്കൻ ഐക്യനാടുകൾ കെല്ലോഗ്-ബ്രിയാൻഡ് ഉടമ്പടിയുടെ പേരിൽ.
1930 ആർച്ച്ബിഷപ് നേഥൻ സോഡർബ്ലോം  സ്വീഡൻ സഭൈക്യപ്രസ്ഥാനങ്ങളുടെ പേരിൽ.
1931 ജെയ്ൻ ആഡംസ്  അമേരിക്കൻ ഐക്യനാടുകൾ വിമൻസ് ഇന്റർനാഷണൽ ലീഗ് ഫോർ പീസ് ആൻഡ് ഫ്രീഡം എന്ന സംഘടനയുടെ പേരിൽ നടത്തിയ സേവനങ്ങൾക്ക്.
1931 നിക്കോളസ് ബട്‌ളർ  അമേരിക്കൻ ഐക്യനാടുകൾ കെല്ലോഗ് ബ്രിയാഡ് ഉടമ്പടിയുടെ പേരിൽ.
1932 ഇല്ല
1933 നോർമാൻ ഏഞ്ചൽ  യുണൈറ്റഡ് കിങ്ഡം ലീഗ് ഓഫ് നേഷൻസിൽ നടത്തിയ സമാധാനശ്രമങ്ങളുടെ പേരിൽ.
1934 ആർതർ ഹെൻഡേഴ്സൺ  യുണൈറ്റഡ് കിങ്ഡം ആയുധനിർവ്യാപനശ്രമങ്ങളുടെ പേരിൽ.
1935 കാൾ വോൺ ഒസീറ്റ്സ്കി  ജർമ്മനി സമാധാനത്തിനുവേണ്ടി വാദിച്ച പത്രപ്രവർത്തകൻ.
1936 കാർലോസ് ലമാസ്  അർജന്റീന പരാഗ്വേ-ബൊളീവിയ സംഘർഷം പരിഹരിക്കുന്നതിനു നടത്തിയ ശ്രമങ്ങളുടെ പേരിൽ.
1937 റോബർട്ട് സെസിൽ  യുണൈറ്റഡ് കിങ്ഡം ഇന്റർനാഷണൽ പീസ് കാമ്പെയിൻ എന്ന സംഘടനയുടെ സ്ഥാപകൻ.
1938 നാൻസെൻ ഇന്റർനാഷനൽ ഓഫീസ് ഫോർ റെഫ്യൂജീസ്   സ്വിറ്റ്സർലാൻ്റ് അഭയാർത്ഥികൾക്കുവേണ്ടി നടത്തിയ സേവനങ്ങൾക്ക്.
1939 ഇല്ല രണ്ടാം ലോകമഹായുദ്ധം
1940 ഇല്ല രണ്ടാം ലോകമഹായുദ്ധം
1941 ഇല്ല രണ്ടാം ലോകമഹായുദ്ധം
1942 ഇല്ല രണ്ടാം ലോകമഹായുദ്ധം
1943 ഇല്ല രണ്ടാം ലോകമഹായുദ്ധം
1944 റെഡ് ക്രോസ്   സ്വിറ്റ്സർലാൻ്റ് യുദ്ധരംഗത്തെ സേവനങ്ങളുടെ പേരിൽ
1945 കോർഡെൽ ഹൾ  അമേരിക്കൻ ഐക്യനാടുകൾ ഐക്യരാഷ്ട്രസഭ സ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങൾക്ക്.
1946 എമിലി ബാൾക്ക്  അമേരിക്കൻ ഐക്യനാടുകൾ വിമൻസ് ഇന്റർനാഷണൽ ലീഗ് ഫോർ പീസ് ആൻഡ് ഫ്രീഡം എന്ന സംഘടനയുടെ പ്രസിഡന്റ്
1946 ജോൺ മോട്ട്  അമേരിക്കൻ ഐക്യനാടുകൾ വൈ.എം.സി.എയുടെ പ്രസിഡന്റ്
1947 ഫ്രണ്ട്സ് സർവീസ് കൌൺസിൽ
അമേരിക്കൻ ഫ്രണ്ട്സ് സർവീസ് കമ്മിറ്റി
 യുണൈറ്റഡ് കിങ്ഡം
 അമേരിക്കൻ ഐക്യനാടുകൾ
ക്വേക്കർസമൂഹത്തിന്റെ പ്രവർത്തനങ്ങളെ മാനിച്ച്
1948 ഇല്ല കാരണങ്ങൾ വ്യക്തമല്ല. എങ്കിലും മഹാത്മാഗാന്ധി വധിക്കപ്പെട്ടില്ലായിരുന്നെങ്കിൽ പുരസ്ക്കാരം അദ്ദേഹത്തിനാകുമായിരുന്നു എന്നഭിപ്രായപ്പെടുന്നവരുണ്ട്. [2]
1949 ജോൺ ബോയ്ഡ് ഓർ  യുണൈറ്റഡ് കിങ്ഡം വിവിധ രാജ്യാന്തരസംഘടനകളുടെ പേരിൽ നടത്തിയ സമാധാന ശ്രമങ്ങൾക്ക്.
1950 റാൽഫ് ബഞ്ചേ  അമേരിക്കൻ ഐക്യനാടുകൾ പലസ്തീനിൽ നടത്തിയ മാദ്ധ്യസ്ഥശ്രമങ്ങളുടെ പേരിൽ.
1951 ലിയോൺ ജോഹോക്സ്  ഫ്രാൻസ് തൊഴിൽസംഘടനാരംഗത്തെ പ്രവർത്തനങ്ങളുടെ പേരിൽ
1952 ആൽബർട്ട് ഷ്വൈറ്റ്സർ  ജർമ്മനി ആഫ്രിക്കയിൽ നടത്തിയ ആതുരസേവനപ്രവർത്തനങ്ങളുടെ പേരിൽ
1953 ജോർജ് കാറ്റ്ലെറ്റ് മാർഷൽ  അമേരിക്കൻ ഐക്യനാടുകൾ മാർഷൽ പദ്ധതിയുടെ പേരിൽ.
1954 ഐക്യരാഷ്ട്രസഭാ അഭയാർത്ഥിവിഭാഗം. . .
1955 ഇല്ല . .
1956 ഇല്ല . .
1957 ലെസ്റ്റർ പിയേഴ്സൺ  കാനഡ സൂയസ് കനാൽ സംഘർഷം ലഘൂകരിക്കുന്നതിനു നടത്തിയ സേവനങ്ങളുടെ പേരിൽ.
1958 ജോർജസ് പിയറി  ബെൽജിയം അഭയാർത്ഥിസേവനങ്ങളുടെ പേരിൽ.
1959 ഫിലിപ് ബേക്കർ  യുണൈറ്റഡ് കിങ്ഡം രാജ്യാന്തരസമാധാനശ്രമങ്ങളുടെ പേരിൽ
1960 ആൽബർട്ട് ലുട്ടുലി  ദക്ഷിണാഫ്രിക്ക ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട്.
1961 ഡാഗ് ഹാമർഷീൽഡ്  സ്വീഡൻ ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടറി എന്ന നിലയിൽ നടത്തിയ സേവനങ്ങൾക്ക് (മരണാനന്തര ബഹുമതി)
1962 ലിനസ് പോളിങ്  അമേരിക്കൻ ഐക്യനാടുകൾ അണ്വായുധപരീക്ഷണങ്ങൾക്കെതിരെ നടത്തിയ സമരങ്ങളുടെ പേരിൽ.
1963 റെഡ് ക്രോസ്.   സ്വിറ്റ്സർലാൻ്റ് .
1964 മാർട്ടിൻ ലുതർ കിംഗ്  അമേരിക്കൻ ഐക്യനാടുകൾ പൗരാവകാശപ്രവർത്തനങ്ങളുടെ പേരിൽ
1965 യുണിസെഫ് . .
1966 ഇല്ല.
1967 ഇല്ല.
റെനെ ക്യാസിൻ  ഫ്രാൻസ് യൂറൊപ്യൻ മനുഷ്യാവകാശകോടതിയുടെ അദ്ധ്യക്ഷൻ.
1969 രാജ്യാന്തരതൊഴിലാളിപ്രസ്ഥാനം   സ്വിറ്റ്സർലാൻ്റ്
1970 നോർമാൻ ബോർലാഗ്  അമേരിക്കൻ ഐക്യനാടുകൾ
1971 വില്ലി ബ്രാൻഡ് പശ്ചിമ ജർമ്മനി
1972 ഇല്ല
1973 ഹെൻ‌റി കിസിംഗർ  അമേരിക്കൻ ഐക്യനാടുകൾ വിയറ്റ്നാം സമാധാന ശ്രമങ്ങൾക്ക്. വിയറ്റ്നാം നേതാവ് ലേ ദുക് തോയ്ക്കും പുരസ്കാരം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം നിരസിച്ചു
1974 ഷോൺ മക്ബ്രൈഡ്
ഇസാക്കു സറ്റോ
 അയർലണ്ട്
 ജപ്പാൻ
നമീബിയയിലെ സമാധാനശ്രമങ്ങളുടെ പേരിൽ
1975 ആന്ദ്രെ സഖറോവ്  റഷ്യ മനുഷ്യാവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ
1976 ബെറ്റി വില്യംസ്
മെയ്റെഡ് കോറിഗൻ
വടക്കൻ അയർലൻഡിലെ സമാധാനപ്രസ്ഥാനത്തിന്റെ സ്ഥാപകർ
1977 ആംനസ്റ്റി ഇന്റർനാഷണൽ  യുണൈറ്റഡ് കിങ്ഡം മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള പ്രതികരണത്തിന്റെ പേരിൽ.
1978 അൻവർ സാദത്ത്
മെനാക്കിം ബെഗിൻ
 ഈജിപ്റ്റ്
 ഇസ്രയേൽ
ഈജിപ്റ്റും ഇസ്രയേലും നടത്തിയ സമാധാനശ്രമങ്ങളുടെ പേരിൽ
1979 മദർ തെരേസ  ഇന്ത്യ ദാരിദ്ര്യനിർമ്മാർജ്ജനത്തെപ്പറ്റി അവബോധം വളർത്തിയതിന്റെ പേരിലും മനുഷ്യസമൂഹത്തിനു നല്കിയ സേവനങ്ങളുടെ പേരിലും
1980 അഡോൾഫോ പെരെസ് എസ്ക്വിവെൽ  അർജന്റീന മനുഷ്യാവകാശപ്രവർത്തകൻ
1981 ഐക്യരാഷ്ട്ര സഭാ അഭയാർത്ഥിവിഭാഗം  United Nations
1982 ആൽവാ മിർഡാൽ
അൽഫോൻസോ ഗാർസിയ റോബ്ലസ്
 സ്വീഡൻ
 മെക്സിക്കോ
റ്റിലാറ്റിലോൾക്കോ ഉടമ്പടിയുടെ പേരിൽ
1983 ലേ വലേസ  പോളണ്ട് സോളിഡാരിറ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ
1984 ഡെസ്മണ്ട് ടുട്ടു  ദക്ഷിണാഫ്രിക്ക വർണ്ണവിവേചനത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ പേരിൽ
1985 International Physicians for the Prevention of Nuclear War  അമേരിക്കൻ ഐക്യനാടുകൾ "for spreading authoritative information and by creating an awareness of the catastrophic consequences of atomic warfare."
1986 എലി വീസെൽ  അമേരിക്കൻ ഐക്യനാടുകൾ author, Holocaust survivor "for his message of peace."[3]
1987 Óscar Arias Sánchez  കോസ്റ്റ റീക്ക "for initiating peace negotiations in Central America."
1988 United Nations Peace-Keeping Forces  United Nations For participation in numerous conflicts since 1956. At the time of the award, 736 people from a variety of nations had lost their lives in peacekeeping efforts.
1989 Tenzin Gyatso, the 14th ദലൈലാമ  Tibet "for his consistent resistance to the use of violence in his people's struggle to regain their freedom."[4]
1990 മിഖായേൽ ഗോർബച്ചേവ്
(Михаи́л Серге́евич Горбачёв)
 റഷ്യ "for his leading role in the peace process which today characterizes important parts of the international community."
1991 ഓങ് സാൻ സൂ ചി (အောင္‌ဆန္‌းစုက္ရည or )  മ്യാൻമാർ "for her non-violent struggle for democracy and human rights."
1992 Rigoberta Menchú  ഗ്വാട്ടിമാല "in recognition of her work for social justice and ethno-cultural reconciliation based on respect for the rights of indigenous peoples."
1993 നെൽ‌സൺ മണ്ടേല
Frederik Willem de Klerk
 South Africa "for their work for the peaceful termination of the apartheid regime, and for laying the foundations for a new democratic South Africa."
1994 യാസർ അറഫാത്ത് (ياسر عرفات)
Shimon Peres (שמעון פרס)
Yitzhak Rabin (יצחק רבין)
 Palestine
 ഇസ്രയേൽ
 ഇസ്രയേൽ
"for their efforts to create peace in the Middle East."
1995 Joseph Rotblat
Pugwash Conferences on Science and World Affairs
 പോളണ്ട്
 യുണൈറ്റഡ് കിങ്ഡം
 കാനഡ
"for their efforts to diminish the part played by nuclear arms in international politics and, in the longer run, to eliminate such arms."
1996 Carlos Filipe Ximenes Belo
ജോസെ റാമോസ് ഹോർത്ത
 Timor-Leste "for their work towards a just and peaceful solution to the conflict in East Timor."
1997 International Campaign to Ban Landmines
Jody Williams
 അമേരിക്കൻ ഐക്യനാടുകൾ "for their work for the banning and clearing of anti-personnel mines."
1998 John Hume
David Trimble
 യുണൈറ്റഡ് കിങ്ഡം
 യുണൈറ്റഡ് കിങ്ഡം
"for their efforts to find a peaceful solution to the conflict in Northern Ireland."
1999 Médecins Sans Frontières (Doctors Without Borders)  ഫ്രാൻസ് "in recognition of the organization's pioneering humanitarian work on several continents."
2000 കിം ദേയ്‌ ജങ്‌
김대중 (金大中)
 ദക്ഷിണ കൊറിയ "for his work for democracy and human rights in South Korea and in East Asia in general, and for peace and reconciliation with North Korea in particular."
2001 ഐക്യരാഷ്ട്രസഭ
കോഫി അന്നാൻ
 United Nations
 ഘാന
"for their work for a better organized and more peaceful world."
2002 ജിമ്മി കാർട്ടർ  അമേരിക്കൻ ഐക്യനാടുകൾ Former President of the United States, "for his decades of untiring effort to find peaceful solutions to international conflicts, to advance democracy and human rights, and to promote economic and social development."
2003 ഷിറിൻ ഇബാദി (شيرين عبادي)  ഇറാൻ "for her efforts for democracy and human rights. She has focused especially on the struggle for the rights of women and children."
2004 വങ്കാരി മാതായ്  Kenya "for her contribution to sustainable development, democracy and peace."
2005 അന്താരാഷ്ട്ര ആണവോർജ്ജസമിതി
മുഹമ്മദ്‌ എൽബറാദി
(محمد البرادعي)
 United Nations
 ഈജിപ്റ്റ്
"for their efforts to prevent nuclear energy from being used for military purposes and to ensure that nuclear energy for peaceful purposes is used in the safest possible way."
2006 മുഹമ്മദ് യൂനസ് (মুহাম্মদ ইউনুস)
Grameen Bank
ബംഗ്ലാദേശ്
"for advancing economic and social opportunities for the poor, especially women, through their pioneering microcredit work."
2007 Intergovernmental Panel on Climate Change
അൽ ഗോർ
 United Nations
 അമേരിക്കൻ ഐക്യനാടുകൾ
"for their efforts to build up and disseminate greater knowledge about man-made climate change, and to lay the foundations for the measures that are needed to counteract such change."
2008 Martti Ahtisaari  റഷ്യ
2009 ബറാക്ക് ഒബാമ  അമേരിക്കൻ ഐക്യനാടുകൾ
2010 ലിയു സിയാബോ  ചൈന
2011 എലൻ ജോൺസൺ സർലീഫ്  ലൈബീരിയ
ലെയ്മാ ഗ്ബോവീ  ലൈബീരിയ
തവക്കുൽ കർമാൻ  യെമൻ
2012 യൂറോപ്യൻ യൂണിയൻ  യൂറോപ്പ് രണ്ടാം ലോകമഹായുദ്ധം കനത്ത ആഘാതമേൽപ്പിച്ച വൻകരയിൽ അരനൂറ്റാണ്ടുകാലം സമാധാനാന്തരീക്ഷം നിലനിർത്തുന്നതിൽ വഹിച്ച നിർണായകപങ്ക് കണക്കിലെടുത്ത്
2013 ഒ.പി.സി.ഡബ്ല്യു.[5] സിറിയയിലെ രാസായുധങ്ങൾ നശിപ്പിക്കാൻ മേൽനോട്ടം വഹിക്കുന്ന അന്താരാഷ്ട്ര സംഘടന, ഓഗസ്റ്റിലെ രാസായുധ ആക്രമണത്തിന് ശേഷം സിറിയയിൽ നടത്തിയ ഇടപെടലുകൾ പരിഗണിച്ച്
2014 കൈലാഷ് സത്യാർത്ഥി, മലാല യൂസഫ്‌സായ്  ഇന്ത്യ  പാകിസ്താൻ കുട്ടികൾക്കായുള്ള അവകാശപ്പോരാട്ടത്തിന് മലാല യൂസഫ് സായ്‌യും കൈലാസ് സത്യാർത്ഥിയും പുരസ്‌കാരം പങ്കിട്ടു.
2015 ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വർഡെറ്റ്[6]  ടുണീഷ്യ 2010-11 ലെ മുല്ലപ്പൂ വിപ്ലവത്തിന് ശേഷം ടുണീഷ്യയിൽ ബഹുസ്വര ജനാധിപത്യത്തിന് അടിത്തറ പാകിയതിന്
2016 ഹുവാൻ കാർലോസ് സാന്റോസ്[7]  കൊളംബിയ അൻപതിൽപരം വർഷം നീണ്ടുനിന്ന കൊളംബിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ നേതൃത്വം നൽകിയതിന്[8].
2017 International Campaign to Abolish Nuclear Weapons
(founded 2007)
Switzerland "for its work to draw attention to the catastrophic humanitarian consequences of any use of nuclear weapons and for its ground-breaking efforts to achieve a treaty-based prohibition of such weapons."[9]
2018 Denis Mukwege
(born 1955)
Democratic Republic of the Congo "for their efforts to end the use of sexual violence as a weapon of war and armed conflict."[10]
Nadia Murad
(born 1993)
Iraq
2019 Abiy Ahmed
(born 1976)
Ethiopia "for his efforts to achieve peace and international cooperation, and in particular for his decisive initiative to resolve the border conflict with neighbouring Eritrea."[11]
2020 World Food Programme
(founded 1961)
United Nations "for its efforts to combat hunger, for its contribution to bettering conditions for peace in conflict-affected areas and for acting as a driving force in efforts to prevent the use of hunger as a weapon of war and conflict."[12]


അവലംബം

[തിരുത്തുക]
  1. "Nobel Peace Prize", The Oxford Dictionary of Twentieth Century World History
  2. Mahatma Gandhi, the Missing Laureate[പ്രവർത്തിക്കാത്ത കണ്ണി], Nobelprize.org
  3. Press Release - Peace 1986
  4. "The Nobel Prize". Dalai Lama (Tenzin Gyatso). Archived from the original on 2009-10-08. Retrieved 2008-09-27.
  5. http://www.nobelprize.org/nobel_prizes/peace/laureates/2013/
  6. http://www.nobelprize.org/nobel_prizes/peace/laureates/2015/index.html
  7. "സമാധാനത്തിനുള്ള നോബൽസമ്മാനം-2016".
  8. "സമാധാനത്തിനുള്ള നോബൽസമ്മാനം-2016-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
  9. "The Nobel Peace Prize 2017 - Press Release". www.nobelprize.org. Archived from the original on 2017-10-06. Retrieved 2017-10-06.
  10. "The Nobel Peace Prize 2018 - Press Release". www.nobelprize.org. Archived from the original on 2018-10-05. Retrieved 2018-10-05.
  11. "Abiy Ahmed Ali. Facts" (in ഇംഗ്ലീഷ്). The Nobel Foundation. Retrieved 2019-10-19.
  12. "The Nobel Peace Prize 2020". NobelPrize.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-09.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]