Jump to content

ശാസ്ത്രസിദ്ധാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Scientific theory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ശാസ്ത്രസിദ്ധാന്തം എന്നാൽ പ്രപഞ്ചത്തിന്റെ ഏതെങ്കിലും സ്വഭാവത്തെപ്പറ്റിയുള്ളതും നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ആവർത്തിച്ച് ശരിവയ്ക്കപ്പെട്ടതുമായ ഒരു അംഗീകൃത വിശദീകരണമാണ്.[1][2] ശാസ്ത്രീയമായി പരീക്ഷിക്കപ്പെട്ട ഊഹങ്ങളിൽ നിന്നാണ് ശാസ്ത്രജ്ഞർ ശാസ്ത്രസിദ്ധാന്തങ്ങൾ രൂപീകരിക്കുന്നത്. തുടർന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ച് അവയുടെ കൃത്യത പരീക്ഷിക്കുകയും ആവശ്യാനുസരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രകൃതിയിലെ പ്രതിഭാസങ്ങളുടെ വിശദീകരണവും പ്രവചനവും ആണ് സിദ്ധാന്തങ്ങളുടെ ഉപയോഗം.[3][4] ശാസ്ത്രസിദ്ധാന്തങ്ങളാണ് ഏറ്റവും വിശദവും കൃത്യവും ആശ്രയിക്കാവുന്നതുമായ ശാസ്ത്രീയ അറിവുകൾ.[5]

അവലംബം

[തിരുത്തുക]
  1. National Academy of Sciences, 1999
  2. AAAS Evolution Resources
  3. Schafersman, Steven D. "An Introduction to Science". Archived from the original on 2018-01-01. Retrieved 2013-08-20.
  4. American Association for the Advancement of Science, Project 2061
  5. National Academy of Sciences, 2008.
"https://ml.wikipedia.org/w/index.php?title=ശാസ്ത്രസിദ്ധാന്തം&oldid=3896274" എന്ന താളിൽനിന്ന് ശേഖരിച്ചത്