ബാൽഭാക്രാം ദേശീയോദ്യാനം
ദൃശ്യരൂപം
ശാശ്വതമായ കാറ്റിന്റെ പ്രദേശം എന്നും ആത്മാവിന്റെ ആവാസ കേന്ദ്രം എന്നും അറിയപ്പെടുന്നു
ബാൽഭാക്രാം ദേശീയോദ്യാനം | |
---|---|
Location | South Garo Hills of Meghalaya |
Nearest city | Baghmara |
Coordinates | 25°25′N 90°52′E / 25.417°N 90.867°E |
Area | 220 കി.m2 (85 ച മൈ) |
Established | 27 December 1987 |
Governing body | Government of Meghalaya, Government of India |
മേഘാലയയിലെ പടിഞ്ഞാറൻ ഗാരോ കുന്നിലും പടിഞ്ഞാറൻ ഖാസി കുന്നിലുമായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് ബാൽഭാക്രാം ദേശീയോദ്യാനം. 1869-ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ഇതിന്റെ വിസ്തൃതി 220 ചതുരശ്രകിലോമീറ്ററാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3000 അടി ഉയരത്തിൽ ഇതു സ്ഥിതി ചെയ്യുന്നു.
സസ്യജാലങ്ങൾ
[തിരുത്തുക]ഇലപൊഴിയും വനമായ ഇവിടെ മുള, പുല്ല്, കുറ്റിക്കാടുകൾ എന്നിവ ധാരാളമായി കാണപ്പെടുന്നു. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്.
ജന്തുജാലങ്ങൾ
[തിരുത്തുക]ആന, ക്ലൗഡഡ് ലെപ്പേർഡ്, സ്വർണപ്പൂച്ച , കുറുനരി, ഉറുമ്പുതീനി, കാട്ടുപോത്ത്, പെരുമ്പാമ്പ്, വേഴാമ്പൽ, ഹൂലോക്ക് ഗിബ്ബൺ, ഹിമാലയൻ കരിങ്കരടി എന്നിവയാണ് ഇവിടുത്തെ പ്രധാന ജന്തുവർഗ്ഗങ്ങൾ.